ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; കൗണ്‍സിലിങ് രജിസ്‌ട്രേഷന്‍ നാളെ മുതല്‍, വിശദാംശങ്ങള്‍ 

ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാന്‍സ്ഡ് 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാന്‍സ്ഡ് 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഗുവാഹത്തി ഐഐടിയാണ് ഫലം പ്രഖ്യാപിച്ചത്. jeeadv.acല്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോര്‍ അറിയാം. ജനനത്തീയതി, രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവ നല്‍കി സ്‌കോര്‍ അറിയാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

വാവിലാല ചിദ് വിലാസ് റെഡ്ഡിയ്ക്കാണ് ഒന്നാം റാങ്ക്. ഐഐടി ഹൈദരാബാദ് സോണില്‍ നിന്നാണ് പരീക്ഷ എഴുതിയത്. 360ല്‍ 341 മാര്‍ക്കാണ് ചിദ് വിലാസ് റെഡ്ഡിക്ക് ലഭിച്ചത്. പെണ്‍കുട്ടികളില്‍ ഇതേ സോണില്‍ നിന്നുള്ള നയകാന്തി നാഗ ഭവ്യ ശ്രീയാണ് ഒന്നാം സ്ഥാനത്ത്. മൊത്തത്തില്‍ 56-ാം റാങ്ക് ആണ് നയകാന്തി നേടിയത്. 298 മാര്‍ക്ക് നേടിയാണ് അഭിമാന നേട്ടം കൈവരിച്ചത്.

ജൂണ്‍ നാലിനായിരുന്നു പരീക്ഷ. രാവിലെയും ഉച്ചയ്ക്കുമായിട്ടായിരുന്നു പരീക്ഷ നടത്തിയത്. 1,89,744 വിദ്യാര്‍ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 1,80, 372 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. കട്ട് ഓഫ് മാര്‍ക്കോ അതില്‍ കൂടുതലോ നേടിയ വിദ്യാര്‍ഥികള്‍ക്ക് ഐഐടി പ്രവേശനത്തിനുള്ള കൗണ്‍സിലിങ്ങിന് നാളെ മുതല്‍ രജിസ്റ്റര്‍ ചെയ്യാം.  josaa.nic.inല്‍ വിശദാംശങ്ങള്‍ അറിയാം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com