താഴെ വീണ പൊലീസുകാരനെ ചാടിയടിച്ചു; പിറന്നാൾ പാർട്ടിക്കിടെ പൊരിഞ്ഞ തല്ല്

പൊലീസ് ഉദ്യോ​ഗസ്ഥന് നേരെ സംഘം ചേർന്ന് ആക്രമണം
സംഘം ചേർന്ന് പൊലീസുകാരനെ മർദിച്ചു/ വിഡിയോ സ്ക്രീൻഷോട്ട്
സംഘം ചേർന്ന് പൊലീസുകാരനെ മർദിച്ചു/ വിഡിയോ സ്ക്രീൻഷോട്ട്

ബംഗളൂരു: കര്‍ണാടകയില്‍ വീണ്ടും പൊലീസിന് നേരെ ആക്രമണം. സുഹൃത്തിന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വന്ന ശരത്ത് എന്ന പൊലീസുകാരനാണ് സംഘം ചേര്‍ന്ന് മര്‍ദനമേറ്റത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഹൊലനസാരിപുരയില്‍ വ്യാഴാഴ്ചയാണ് സംഭവം. പിറന്നാള്‍ പാര്‍ട്ടിക്കിടെ ഒരു കൂട്ടം യുവാക്കള്‍ പൊലീസുകാരനെ പാര്‍ട്ടിനടക്കുന്ന ഹോളില്‍ വെച്ച് മര്‍ദിക്കുകയായിരുന്നു. 

ഇയാള്‍ക്ക് നേരെ അക്രമിസംഘം കല്ലും പ്ലാസ്റ്റിക് കരേസയുമൊക്കെ വലിച്ചെറിയുതും ഉദ്യോഗസ്ഥന്റെ മുകളിലേക്ക് ചാടുന്നതും വിഡിയോയില്‍ കാണാം. ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ച്ചയായി ഇത് രണ്ടാമത്തെ സംഭവമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ കലാബുറഗിയില്‍ ട്രാക്ടര്‍ കൊണ്ട് പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചു കൊലപ്പെടുത്തിയിരുന്നു.
 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com