ഭാര്യയ്ക്കു ലൈംഗിക ബന്ധം നിഷേധിക്കുന്നത് കുറ്റം, പക്ഷേ..; ഭര്‍ത്താവിനെതിരായ ക്രിമിനല്‍ നടപടി തടഞ്ഞ് ഹൈക്കോടതി

ഇന്ത്യന്‍ ശിക്ഷാ നിയമം 498 എ വകുപ്പു പ്രകാരം ഭര്‍ത്താവിനെതിരെ ക്രിമിനല്‍ നടപടി എടുക്കാനാവില്ലെന്ന് ജസ്റ്റിസ് നാഗപ്രസന്ന
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: ഭാര്യയ്ക്കു ലൈംഗിക ബന്ധം നിഷേധിക്കുന്നത് വിവാഹ ബന്ധത്തിലെ ക്രൂരതയാണെന്ന് കര്‍ണാടക ഹൈക്കോടതി. വിവാഹ ബന്ധത്തെ പൂര്‍ണതയിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടതിന് ഹിന്ദു വിവാഹ നിയമത്തിലെ 12 (1) എ വകുപ്പു പ്രകാരം ഇതു കുറ്റകൃത്യമാണെന്ന് കോടതി പറഞ്ഞു. എന്നാല്‍ ഈ കുറ്റത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമം 498 എ വകുപ്പു പ്രകാരം ഭര്‍ത്താവിനെതിരെ ക്രിമിനല്‍ നടപടി എടുക്കാനാവില്ലെന്ന് ജസ്റ്റിസ് നാഗപ്രസന്ന വ്യക്തമാക്കി.

ലൈംഗിക ബന്ധം നിഷേധിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ഭാര്യ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി വിധി. വിവാഹം കഴിഞ്ഞ് ഇരുപത്തിയെട്ടു ദിവസം കഴിഞ്ഞപ്പോഴാണ് ഭാര്യ പരാതി നല്‍കിയത്. ബ്രഹ്മകുമാരീസ് ഭക്തനായ ഭര്‍ത്താവ് മുഴുവന്‍ സമയവും ആത്മീയ വിഡിയോകളില്‍ മുഴുകിയിരിക്കുകയാണെന്ന് ഭാര്യ പരാതിയില്‍ പറഞ്ഞു. ബ്രഹ്മകുമാരീസിലെ ശിവാനിയുടെ വിഡിയോകളാണ് കാണുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

ഭാര്യ ഉന്നയിച്ച പരാതി ഇന്ത്യന്‍ ശിക്ഷാനിയമം 498എ പ്രകാരം കുറ്റകൃത്യമാണെന്നു പറയാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭര്‍ത്താവ് ബ്രഹ്മകുമാരീസ് അനുയായിയും ആത്മീയ വിഡിയോകള്‍ കാണുന്നയാളുമാണെന്നാണ് പരാതിയില്‍ പറയുന്നത്. വിവാഹ ബന്ധം ശാരീരികമല്ല, ആത്മാവും ആത്മാവും തമ്മിലാണെന്നാണ് അവരുടെ വിശ്വാസം. ഈ വിശ്വാസത്തിലാണ് അയാള്‍ ശാരീരിക ബന്ധത്തില്‍നിന്നു വിട്ടു നില്‍ക്കുന്നത്. ഇത് വിവാഹ ബന്ധത്തിലെ ക്രൂരത തന്നെയാണ്. ഹിന്ദു വിവാഹ നിയമത്തിലെ പ്രസക്ത വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റകൃത്യമാണിത്. എന്നാല്‍ ഐപിസി 498 എ അനുസരിച്ച് ഈ കേസില്‍ നടപടി പാടില്ലെന്ന് കോടതി വ്യക്തമാക്കി.

ഭര്‍ത്താവിന്റെ പ്രവൃത്തി ഹിന്ദു വിവാഹ നിയമം കുറ്റമാണെന്നു കണ്ടാണ് കുടുംബ കോടതി വിവാഹ മോചനം അനുവദിച്ചത്. എന്നാല്‍ അതിന്റെ പേരില്‍ ക്രിമിനല്‍ നടപടി തുടരാനാവില്ല. അത് നിയമത്തിന്റെ ദുരുപയോഗമാണെന്ന് ഹൈക്കോടതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com