ആറ് മാസം മുന്‍പ് ഉദ്ഘാടനം; 127 കോടി ചെലവില്‍ നിര്‍മ്മാണം; മേഘാലയയിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണു

കനത്ത മഴയെ തുടര്‍ന്ന് സ്റ്റേഡിയത്തിന്റെ സംരക്ഷണ ഭിത്തിയുടെ ഒരുഭാഗമാണ് തകര്‍ന്നത്
തകര്‍ന്ന ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന്റെ ഭാഗം/ ട്വിറ്റര്‍
തകര്‍ന്ന ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന്റെ ഭാഗം/ ട്വിറ്റര്‍

ഷില്ലോങ്: കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മേഘാലയയിലെ പിഎ സാങ്മ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന്റെ ഒരുഭാഗം തകര്‍ന്നു വീണു. 127 കോടി രൂപ മുടക്കി നിര്‍മ്മിച്ച സ്‌റ്റേഡിയത്തിന്റെ ഒരുഭാഗമാണ് തകര്‍ന്നത്.  കനത്ത മഴയെ തുടര്‍ന്നാണ് സ്്‌റ്റേഡിയത്തിന്റെ ഒരുഭാഗം തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

കനത്ത മഴയെ തുടര്‍ന്ന് സ്റ്റേഡിയത്തിന്റെ സംരക്ഷണ ഭിത്തിയുടെ ഒരുഭാഗമാണ് തകര്‍ന്നത്. ഇക്കാര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയാണ് അസമില്‍ പെയ്തതെന്നും അദ്ദേഹം പറഞ്ഞു.  


നിര്‍മാണത്തിലിരുന്ന മേഘാലയ നിയമസഭാ മന്ദിരത്തിന്റെ ഒരു ഭാഗം കഴിഞ്ഞ വര്‍ഷം മേയ് മാസം തകര്‍ന്നുവീണിരുന്നു. 177.7 കോടി രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടത്തിന്റെ താഴികക്കുടമായിരുന്നു അന്ന് തകര്‍ന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com