ഹിമാചലില്‍ മിന്നല്‍ പ്രളയം; 2 മരണം; വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെ 200 പേര്‍ കുടുങ്ങി; വീഡിയോ

ദേശീയ പാതയില്‍ പല സ്ഥലത്തും റോഡുകള്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. പലയിടത്തും റോഡുകള്‍ അടച്ചു.
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ഷിംല: ഹിമാചല്‍ പ്രദേശിലെ സോളന്‍, ഹാമിര്‍പൂര്‍, മാണ്ഡി ജില്ലകളില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ രണ്ട് പേര്‍ മരിച്ചു. വിനോദ സഞ്ചാരികളും നാട്ടുകാരും ഉള്‍പ്പടെ ഇരുന്നൂറിലധികം പേര്‍ ഒറ്റപ്പെട്ടതായി പൊലീസ് അറിയിച്ചു. മേഖയിലെ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. 

ദേശീയ പാതയില്‍ പല സ്ഥലത്തും റോഡുകള്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. പലയിടത്തും റോഡുകള്‍ അടച്ചു. വെള്ളപ്പൊക്കത്തില്‍ വ്യാപകമായി കൃഷി നാശം ഉണ്ടായി. ഇരുപതിലേറെ വീടുകള്‍ക്കും ഒട്ടേറെ വാഹനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. നിരവധി കന്നുകാലികളും ഒലിച്ചുപോയി. 

ഏകദേശം ഒരു കോടിയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

നിരവധി സ്ഥലങ്ങളില്‍ ചെറുതും വലുതുമായ നിരവധി ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് പത്തിലേറെ ട്രെയിനുകള്‍ റദ്ദാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com