രാഹുലിനെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചു;  അമിത് മാളവ്യക്കെതിരെ കേസ് എടുത്ത് കര്‍ണാടക പൊലീസ്

'രാഹുല്‍ ഗാന്ധി അപകടകാരിയാണ്, വഞ്ചനാപരമായ കളി കളിക്കുകയാണ്'- എന്ന തലക്കെട്ടയോടെയായിരുന്നു ട്വിറ്ററില്‍ അമിത് മാളവ്യ വീഡിയോ പ്രചരിപ്പിച്ചത്.
അമിത് മാളവ്യ/ ഫെയ്‌സ്ബുക്ക്‌
അമിത് മാളവ്യ/ ഫെയ്‌സ്ബുക്ക്‌

ബംഗളൂരു:  ട്വിറ്ററില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചതില്‍ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയ്‌ക്കെതിരെ കര്‍ണാടക പൊലീസ് കേസ് എടുത്തു. കോണ്‍ഗ്രസ് നേതാവായ രമേശ് ബാബുവിന്റെ പരാതിയിലാണ് കേസ്. 

'രാഹുല്‍ ഗാന്ധി അപകടകാരിയാണ്, വഞ്ചനാപരമായ കളി കളിക്കുകയാണ്'- എന്ന തലക്കെട്ടയോടെയായിരുന്നു ട്വിറ്ററില്‍ അമിത് മാളവ്യ വീഡിയോ പ്രചരിപ്പിച്ചത്. രാഹുല്‍ ഗാന്ധിയുടെ മുഖമടക്കമുള്ള 3ഡി അനിമേറ്റഡ് വീഡിയോ ആണ് മാളവ്യ പങ്കുവച്ചത്. രാഹുല്‍ ഗാന്ധി ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ഈ വീഡിയോയുടെ ഉള്ളടക്കം. രാഹുല്‍ ഗാന്ധി രാജ്യവിരുദ്ധനാണെന്നും വിദേശങ്ങളില്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനും പ്രധാനമന്ത്രി നരേന്ദ്രമോദിയെ നാണം കെടുത്തുകയുമാണ് രാഹുലിന്റെ ലക്ഷ്യമെന്നും വീഡിയോയില്‍ പറയുന്നു. 

ഐടി നിയമങ്ങളുടെ ലംഘനമാണെന്നും അപകീര്‍ത്തികരമായ ഉള്ളടക്കമാണ് ഇതിലുളളതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു  കോണ്‍ഗ്രസ് നേതാവിന്റെ പരാതി. വിവിധ വിഭാഗങ്ങളില്‍ ശത്രുതയുണ്ടാക്കല്‍ ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് മാളവ്യയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

അതേസമയം എഫ്‌ഐആര്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ബിജെപി നേതാവ് തേജസ്വി സൂര്യ പറഞ്ഞു. ഇതിനെ നിയമപരമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ നിയമപോദേശം ലഭിച്ച ശേഷമാണ് കേസ് എടുത്തതെന്ന് കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com