കേന്ദ്രസര്‍വകലാശാലകളിലെ പിജി പ്രവേശന പരീക്ഷ; അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

ജൂണ്‍ 30ന് നടക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള പൊതുപരീക്ഷയായ കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്- പിജി 2023 (സിയുഇടി) അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. ജൂണ്‍ 30ന് നടക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.cuet.nta.nic.in എന്ന സൈറ്റില്‍ കയറി വേണം വിദ്യാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്.

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. അപേക്ഷാ നമ്പറും ജനനത്തീയതിയും ഉപയോഗിച്ചാണ് ലോഗിന്‍ ചെയ്യേണ്ടത്. ജൂണ്‍ അഞ്ച് മുതല്‍ 17 വരെയുള്ള തീയതികളില്‍ നടന്ന പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കാണ് ജൂണ്‍ 30ന് നടക്കുന്ന പരീക്ഷ എഴുതാന്‍ അവസരം ഒരുക്കിയിരിക്കുന്നത്. ഇത് ഈ അധ്യയന വര്‍ഷത്തെ അവസാന അവസരമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com