ജീന്‍സും ടീഷര്‍ട്ടും സംസ്‌കാരത്തിന് ചേരാത്തത്; വിദ്യാഭ്യാസ വകുപ്പില്‍ നിരോധന ഉത്തരവുമായി ബിഹാര്‍ സര്‍ക്കാര്‍

ജീന്‍സും ടീഷര്‍ട്ടും പോലുള്ള വസ്ത്രങ്ങള്‍ മാന്യതയ്ക്കും സംസ്‌കാരത്തിനും ചേരാത്തതാണെന്ന് ബോധ്യമായതിനാലാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പട്‌ന: വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ ഓഫീസുകളില്‍ ജീന്‍സും ടീഷര്‍ട്ടും ധരിക്കരുതെന്ന ഉത്തരവുമായി ബിഹാര്‍ സര്‍ക്കാര്‍. ജീന്‍സും ടീഷര്‍ട്ടും പോലുള്ള വസ്ത്രങ്ങള്‍ ജോലി സ്ഥലങ്ങളില്‍ ധരിക്കുന്നത് മാന്യതയ്ക്കും സംസ്‌കാരത്തിനും ചേരാത്തതാണെന്ന് ബോധ്യമായതിനാലാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. 

ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യസവകുപ്പ് പുറത്തിറക്കിയത്. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ സംസ്‌കാരത്തിന് യോജിക്കാത്ത വസ്ത്രങ്ങള്‍ ധരിച്ച് ഓഫീസുകളിലെത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടണ്ട്. ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നത് ഓഫീസുകളുടെ മാന്യതയ്ക്ക് ചേരാത്തതാണ്. അതിനാല്‍ എല്ലാ ജീവനക്കാരും ഫോര്‍മല്‍ വേഷങ്ങള്‍ ധരിച്ചേ ഓഫീസില്‍ എത്താന്‍ പാടുള്ളൂ എന്നും ഉത്തരവില്‍ പറയുന്നു.

നേരത്തെ സരണ്‍ ജില്ലയിലെ ജില്ലാ മജിസ്‌ട്രേറ്റ് സര്‍ക്കാര്‍ ഓഫീസുകളില്‍ ജീന്‍സും ടീ ഷര്‍ട്ടും ധരിച്ചെത്തുന്നത് വിലക്കിയിരുന്നു. ജീന്‍സ് ധരിക്കുന്നതിന് പകരം ഫോര്‍മല്‍ വേഷം ധരിക്കണമെന്നായിരുന്നു നിര്‍ദേശം. തിരിച്ചറിയല്‍ കാര്‍ഡുകള്‍ കഴുത്തില്‍ ധരിക്കാനും ജീവനക്കാരോട് നിര്‍ദേശിച്ചിരുന്നു

2019ല്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്നവര്‍ ജോലി സമയത്ത് ജീന്‍സും ടീ ഷര്‍ട്ടും ധരിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. എല്ലാവരും ഇളം നിറങ്ങളുള്ള കാഷ്വല്‍ വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് നിര്‍ദേശം. റാങ്ക് വ്യത്യാസമില്ലാതെ എല്ലാവരും പുതുക്കിയ വസ്ത്രധാരണരീതി പിന്തുടരണമെന്നുമായിരുന്ന നിര്‍ദേശം.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com