സുഹൃത്തിനൊപ്പം പാര്‍ക്കില്‍ ഇരുന്ന പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; ഡല്‍ഹിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

സുഹൃത്തിനൊപ്പം രാത്രി പാര്‍ക്കില്‍ ഇരിക്കുമ്പോഴായിരുന്നു പെണ്‍കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഡല്‍ഹി ഷഹബാദ് ഡയറിയില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സുഹൃത്തിനൊപ്പം രാത്രി പാര്‍ക്കില്‍ ഇരിക്കുമ്പോഴായിരുന്നു പെണ്‍കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്. ചൊവ്വാഴ്ചായായിരുന്നു സംഭവം.

കേസുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി മൂന്നുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ഡല്‍ഹി പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച രാത്രി സുഹൃത്തിനൊപ്പം വീടിന് സമീപത്തെ പാര്‍ക്കില്‍ ഇരിക്കുകയായിരുന്നു പെണ്‍കുട്ടി. ആ സമയത്ത് പാര്‍ക്കിലെത്തിയ പ്രതികള്‍ പെണ്‍കുട്ടിയുമായി സംസാരിച്ചിരുന്ന സുഹൃത്തിനെ മാറ്റി നിര്‍ത്തിയ ശേഷം ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. അതിനുശേഷം പ്രതികള്‍ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു.

പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ഒളിപ്പിക്കാന്‍ സഹായിച്ചവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com