മുകേഷ് അംബാനിക്കും കുടുംബത്തിനും ഇസെഡ് പ്ലസ് സുരക്ഷ നൽകണം: സുപീം കോടതി

ഇന്ത്യയിലും വിദേശത്തും ഇസെഡ് പ്ലസ് സുരക്ഷ നൽകണമെന്നാണ് നിർദേശം
മുകേഷ് അംബാനി, ഫയല്‍ ചിത്രം
മുകേഷ് അംബാനി, ഫയല്‍ ചിത്രം

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കും കുടുംബത്തിനും ഇസെഡ് പ്ലസ് സുരക്ഷ നൽകണമെന്ന് സുപീം കോടതി ഉത്തരവ്. ഇന്ത്യയിലും വിദേശത്തും ഇസെഡ് പ്ലസ് സുരക്ഷ നൽകണമെന്നാണ് നിർദേശം. ജസ്റ്റിസ് കൃഷ്ണ മുരാരി, അഹ്സാനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. സുരക്ഷയുടെ ചെലവുകൾ മുകേഷ് അംബാനി വഹിക്കണം. 

നിലവിൽ ഇസെഡ് കാറ്റഗറി സുരക്ഷയാണ് അംബാനിക്കുള്ളത്. രാജ്യത്തിന്റെ സാമ്പത്തികരംഗം അസ്ഥിരമാക്കാൻ ലക്ഷ്യമിട്ട് മുകേഷ് അംബാനിക്കെതിരെ വിവിധ കോണുകളിൽ നിന്ന് ഭീഷണി ഉയരുന്നുണ്ടെന്ന് കോടതിയിൽ വാദം ഉയർന്നു. രാജ്യത്തിനകത്തും പുറത്തും ഈ സ്ഥിതിയുണ്ടെന്ന് നിരീക്ഷിച്ച കോടതി അംബാനി കുടുംബത്തിന് ഇസൈഡ് പ്ലസ് സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും മഹാരാഷ്ട്ര സർക്കാരിനും നിർദേശം നൽകി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com