കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാം, അപേക്ഷ ഓഗസ്റ്റ് 31 വരെ

അപേക്ഷ സമർപ്പിക്കാൻ ആഗസ്റ്റ് 31 വരെയാണ് സമയം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വേണ്ടി പുതിയ പെൻഷൻ പദ്ധതി വിജ്ഞാപനം ചെയ്‌ത 2003 ഡിസംബർ 22ന്‌ മുമ്പ്‌ ജോലിക്ക്‌ അപേക്ഷിക്കുകയും വിജ്ഞാപനം വന്നശേഷം ജോലിയിൽ പ്രവേശിക്കുകയും ചെയ്‌ത ജീവനക്കാർക്ക്‌ പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ അവസരം. അപേക്ഷ സമർപ്പിക്കാൻ ഓഗസ്റ്റ് 31 വരെയാണ് സമയം.

ഇതിനുള്ളിൽ നടപടികൾ പൂർത്തിയാക്കാത്തവർ പുതിയ പെൻഷൻ പദ്ധതിയിൽ തന്നെ തുടരുമെന്നും കേന്ദ്ര പഴ്സനേൽ മന്ത്രാലയം വ്യക്തമാക്കി.2004 ജനുവരി മുതൽ കേന്ദ്ര സർവീസിൽ പ്രവേശിക്കുന്നവർക്കു പുതിയ പെൻഷൻ പദ്ധതി (പങ്കാളിത്ത പെൻഷൻ) നടപ്പാക്കുമെന്ന വിജ്ഞാപനം 2003 ഡിസംബർ 22നാണു കേന്ദ്രം പ്രസിദ്ധീകരിച്ചത്. ഇതിനു മുൻപു വിജ്ഞാപനം പുറപ്പെടുവിക്കുകയും 2004 ജനുവരി ഒന്നിനു ശേഷം ജോലിയിൽ പ്രവേശിക്കുകയും ചെയ്തവർ നിലവിൽ പുതിയ പെൻഷൻ പദ്ധതിയുടെ ഭാഗമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com