വനിതാ ദിനം: സ്ത്രീകള്‍ക്ക് അവധി, പ്രഖ്യാപനവുമായി തെലങ്കാന സര്‍ക്കാര്‍ 

അന്താരാഷ്ട്ര വനിതാ ദിനമായ ബുധനാഴ്ച സംസ്ഥാനത്തെ എല്ലാ വനിതാ ജീവനക്കാർക്കും പ്രത്യേക അവധി പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: അന്താരാഷ്ട്ര വനിതാ ദിനമായ ബുധനാഴ്ച സംസ്ഥാനത്തെ എല്ലാ വനിതാ ജീവനക്കാർക്കും പ്രത്യേക അവധി പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍. പൊതുഭരണവകുപ്പാണ് ഉത്തരവിറക്കിയത്.

ചീഫ് സെക്രട്ടറി ശാന്തി കുമാരി ഒപ്പിട്ട ഉത്തരവില്‍ ബന്ധപ്പെട്ടവര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ലിം​ഗ സമത്വം ഉറപ്പാക്കുന്നതിനും വനിതാ ശാക്തീകരണം ലക്ഷ്യമിട്ടുമാണ് മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com