'അറു വഷളന്‍ ഭാഷ, അശ്ലീലം, ഇയര്‍ ഫോണ്‍ വയ്‌ക്കേണ്ടിവന്നു'; വെബ് സീരീസിനെതിരെ കേസെടുക്കാന്‍ ഹൈക്കോടതി

വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇത്തരമൊരു ഭാഷാ പ്രയോഗം അനുവദിക്കാനാവില്ലെന്നു കോടതി
കോളജ് റൊമാന്‍സ് പോസ്റ്റര്‍/ട്വിറ്റര്‍
കോളജ് റൊമാന്‍സ് പോസ്റ്റര്‍/ട്വിറ്റര്‍

ന്യൂഡല്‍ഹി: ഒടിടി പ്ലാറ്റ്‌ഫോം ആയ ടിവിഎഫില്‍ സ്ട്രീം ചെയ്യുന്ന കോളജ് റൊമാന്‍സ് വെബ് സീരീസിലെ ഭാഷ അറുവഷളനെന്ന് ഡല്‍ഹി ഹൈക്കോടതി. ഒടിടി പ്ലാറ്റ്‌ഫോമിനും സംവിധായകന്‍ സിമര്‍പ്രീത് സിങ്ങിനും അഭിനയിച്ച അപൂര്‍വ അറോറയ്ക്കും എതിരെ കേസെടുക്കാനുള്ള മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു.

പൊതുമധ്യത്തില്‍ ആളുകള്‍ സാധാരണ ഉപയോഗിക്കുന്ന ഭാഷ ഉപയോഗിച്ചുപോരുന്ന ആരെയും ഞെട്ടിക്കുന്നതാണ് സീരീസിലെ സംഭാഷണങ്ങള്‍. ആളുകളെ അസ്വസ്ഥരാക്കും എന്നതുകൊണ്ടുതന്നെ കോടതിക്ക് അത് ചേംബറില്‍ ഇയര്‍ ഫോണ്‍ വച്ചു കേള്‍ക്കേണ്ടിവന്നു. രാജ്യത്തെ പൗരന്മാരോ യുവാക്കളോ ഉപയോഗിക്കുന്ന ഭാഷയാണ് ഇതെന്നു കോടതി കരുതുന്നില്ല- ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ ഉത്തരവില്‍ പറയുന്നു.

പരമ്പരയ്‌ക്കെതിരെ കേസെടുക്കാനുള്ള അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ഐടി നിയമം 67, 67എ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് കോടതി ഉത്തരവ്. 

വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇത്തരമൊരു ഭാഷാ പ്രയോഗം അനുവദിക്കാനാവില്ലെന്നു കോടതി അഭിപ്രായപ്പെട്ടു. രാജ്യത്തെ ജനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യുവാക്കളും സംസാരിക്കുന്നത് ഇത്തരം ഭാഷയാണ് എന്ന് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നത് ശരിയല്ല. അതു പൊതുതാത്പര്യത്തിനു വിരുദ്ധവും അപകടകരവുമാണെന്നു കോടതി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com