'ഒന്നും രണ്ടും ദിവസമല്ല, ലൈംഗിക ബന്ധത്തിനു സമ്മതം അഞ്ചു വര്‍ഷം'; ബലാത്സംഗ കേസ് നിലനില്‍ക്കില്ലെന്നു ഹൈക്കോടതി

ഒരു ദിവസമോ, രണ്ട് ദിവസമോ മാസങ്ങളോ അല്ല. വര്‍ഷങ്ങളാണ്, കൃത്യമായി പറഞ്ഞാല്‍ അഞ്ച് വര്‍ഷം. ഇത്രയും വര്‍ഷത്തോളം ഒരു സ്ത്രീയുടെ സ്വമേധയാ ഉള്ള സമ്മതമില്ലാതെയാണ് ഇവര്‍ ബന്ധത്തില്‍ തുടര്‍ന്നത് എന്നു കരുതാനാവി
കര്‍ണാടക ഹൈക്കോടതി/ഫയല്‍
കര്‍ണാടക ഹൈക്കോടതി/ഫയല്‍


ബംഗളൂരു: അഞ്ചു വര്‍ഷത്തെ ദീര്‍ഘകാലയളവില്‍ ഒരാള്‍ ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്, അവരുടെ സ്വമേധയാ ഉള്ള സമ്മതത്താലെ അല്ലെന്നു കരുതാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി. വിവാഹവാഗ്ദാനം നല്‍കി അഞ്ച് വര്‍ഷത്തോളം പീഡിപ്പിച്ചെന്ന പരാതിയില്‍ കുറ്റാരോപിതനായ വ്യക്തിക്കെതിരായ ബലാത്സംഗക്കുറ്റം റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 

'ഒരു ദിവസമോ, രണ്ട് ദിവസമോ മാസങ്ങളോ അല്ല. വര്‍ഷങ്ങളാണ്, കൃത്യമായി പറഞ്ഞാല്‍ അഞ്ച് വര്‍ഷം. ഇത്രയും വര്‍ഷത്തോളം ഒരു സ്ത്രീയുടെ സ്വമേധയാ ഉള്ള സമ്മതമില്ലാതെയാണ് ഇവര്‍ ബന്ധത്തില്‍ തുടര്‍ന്നത് എന്നു കരുതാനാവില്ല'- ജസ്റ്റിസ് എം നാഗപ്രസന്ന പറഞ്ഞു. പ്രതിക്കെതിരെ ചുമത്തിയ 375 (സമ്മതപ്രകാരമല്ലാതെ ലൈംഗികബന്ധം), 376 ( ബലാത്സംഗക്കുറ്റം) എന്നിവ നിലനില്‍ക്കില്ലെന്നു ഹൈക്കോടതി പറഞ്ഞു. 

താനും പരാതിക്കാരിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് ഹര്‍ജിയില്‍ പറഞ്ഞത്. ജാതി വ്യത്യാസങ്ങള്‍ കാരണമാണ് വിവാഹിതരാകാന്‍ സാധിക്കാതിരുന്നതെന്നും ഇയാള്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com