ബംഗളൂരു: ചെരിപ്പിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1.2 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ബംഗളൂരു എയര്‍പോര്‍ട്ടില്‍ വച്ചാണ് യാത്രക്കാരനില്‍ നിന്ന് 69.40 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടിയത്.
ബാങ്കോക്കില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ ബംഗളൂരുവില്‍ എത്തിയ യാത്രക്കാരെ പരിശോധിക്കുന്നതിനിടെയാണ് സ്വര്‍ണം കണ്ടെത്തിയത്. സ്ലിപ്പറിനുള്ളില്‍ നാല് കഷണങ്ങളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
69.40 ലക്ഷം രൂപ വിലവരുന്ന 1.2 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്വര്‍ണം കടത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കിയിരുന്നു. സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ ബാങ്കോക്കില്‍ നിന്നെത്തിയ യാത്രക്കാരനെ ചോദ്യം ചെയ്തപ്പോള്‍ മെഡിക്കല്‍ ആവശ്യത്തിനായി എത്തിയതെന്നായിരുന്നു വിശദീകരണം. മെഡിക്കല്‍ രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും അത് കാണിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക