'മറുപടി നല്‍കാന്‍ സമയമില്ല'; രണ്ടര മണിക്കൂര്‍ കാത്തുനിന്ന ശേഷം ഡല്‍ഹി പൊലീസ് മടങ്ങി, രാഹുലിന് വീണ്ടും നോട്ടീസ് 

തിരക്കിലാണെന്നും പിന്നീട് മറുപടി നല്‍കാമെന്നും രാഹുല്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മടങ്ങുന്നതെന്ന് പൊലീസ് അറിയിച്ചു
രാഹുൽ ​ഗാന്ധിയുടെ വീട്ടിൽ ഡൽഹി പൊലീസ് എത്തിയതിൽ പ്രതിഷേധിക്കുന്ന കോൺ​ഗ്രസ് പ്രവർത്തകർ/ ചിത്രം; പിടിഐ
രാഹുൽ ​ഗാന്ധിയുടെ വീട്ടിൽ ഡൽഹി പൊലീസ് എത്തിയതിൽ പ്രതിഷേധിക്കുന്ന കോൺ​ഗ്രസ് പ്രവർത്തകർ/ ചിത്രം; പിടിഐ

ന്യൂഡല്‍ഹി; കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തിയ പൊലീസ് മടങ്ങി. ഡല്‍ഹി സ്‌പെഷ്യല്‍ കമ്മീഷണര്‍ സാഗര്‍ പ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രാഹുലിന്റെ വീട്ടില്‍ എത്തിയത്. തിരക്കിലാണെന്നും പിന്നീട് മറുപടി നല്‍കാമെന്നും രാഹുല്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മടങ്ങുന്നതെന്ന് പൊലീസ് അറിയിച്ചു. 

രാഹുലിന്റെ മൊഴി രേഖപ്പെടുത്താന്‍ മറ്റൊരു നോട്ടീസ് നല്‍കിയതിനു ശേഷമാണ് പൊലീസ് മടങ്ങിയത്. എന്നാല്‍ അതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. പൊലീസ് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ രണ്ടര മണിക്കൂറാണ് രാഹുലിന്റെ വസതിക്കു മുന്നില്‍ കാത്തുനിന്നത്. ആവശ്യമെങ്കില്‍ രാഹുലിനെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ഉദ്യോഗസ്ഥര്‍ വീടിനു പുറത്തിറങ്ങിയതോടെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇവരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. പൊലീസ് ഉദ്യോഗസ്ഥര്‍ പോയതിനു പിന്നാലെ രാഹുലും കാറില്‍ വീട്ടില്‍ നിന്നും പോയി. 

ഭാരത് ജോഡ യാത്ര ദൈര്‍ഘ്യമേറിയതായതിനാല്‍, അതില്‍ നടത്തിയ പ്രസ്താവനകള്‍ ഓര്‍മയില്ലെന്ന് രാഹുല്‍ പൊലീസിനോട് പറഞ്ഞതായും റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ പൊലീസ് എത്തിയത് അറിഞ്ഞ് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ വീട്ടിലെത്തിയിരുന്നു. കൂടാതെ നേതാവിന് പിന്തുണ അറിയിച്ച് നിരവധി പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി. 

ഭാരത് ജോഡോ യാത്രയ്ക്കിടെയായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രസ്താവന. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ടിരുന്നുവെന്നും എന്നാല്‍ തങ്ങളുടെ വിവരങ്ങള്‍ പൊലീസിന് കൈമാറരുതെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചിരുന്നുവെന്നുമാണ് രാഹുല്‍ പറഞ്ഞത്. ഇത് വലിയ വാര്‍ത്തയായതോടെ പീഡനത്തിന് ഇരയായ യുവതികളുടെ വിവരം കൈമാറണം എന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com