ആരോപണങ്ങളില്‍ മറുപടി നല്‍കാന്‍ അവസരം നല്‍കണം; ലോക്‌സഭ സ്പീക്കര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

ചട്ടം 357 പ്രകാരം ഒരു അംഗത്തിനെതിരായ വ്യക്തിപരമായ ആരോപണങ്ങളില്‍ വിശദീകരണം നല്‍കാന്‍ വ്യവസ്ഥയുണ്ട്
രാഹുൽ ​ഗാന്ധി/ പിടിഐ
രാഹുൽ ​ഗാന്ധി/ പിടിഐ

ന്യൂഡല്‍ഹി: തനിക്കെതിരായ ആരോപണങ്ങളില്‍ പാര്‍ലമെന്റില്‍ മറുപടി നല്‍കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭ സ്പീക്കര്‍ക്ക് കത്തു നല്‍കി. ചട്ടം 357 പ്രകാരം ഒരു അംഗത്തിനെതിരായ വ്യക്തിപരമായ ആരോപണങ്ങളില്‍ വിശദീകരണം നല്‍കാന്‍ വ്യവസ്ഥയുണ്ട്. അതുപ്രകാരം തനിക്ക് പ്രതികരിക്കാന്‍ അവസരം നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 

മുതിര്‍ന്ന മന്ത്രിമാര്‍ അടക്കമാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ പാര്‍ലമെന്റില്‍ വിശദീകരണം നല്‍കേണ്ടതുണ്ടെന്നും രണ്ടുപേജുള്ള കത്തില്‍ രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടുന്നു. വിദേശത്തു വെച്ച് ഇന്ത്യന്‍ ജനാധിപത്യവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗങ്ങള്‍ അടക്കം എടുത്തുകാട്ടിയാണ് രാഹുലിനെതിരെ ബിജെപി രംഗത്തു വന്നിട്ടുള്ളത്. 

മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ രവിശങ്കര്‍ പ്രസാദ് അടക്കമുള്ളവര്‍ മുമ്പ് ചട്ടം 357 പ്രകാരം മുമ്പ് പാര്‍ലമെന്റില്‍ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും കത്തില്‍ രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാര്‍ലമെന്റില്‍ കഴിഞ്ഞദിവസങ്ങളിലെല്ലാം രാഹുല്‍ഗാന്ധി മറുപടി നല്‍കാന്‍ ശ്രമിച്ചിരുന്നെങ്കിലും ബഹളത്തെത്തുടര്‍ന്ന് കഴിഞ്ഞിരുന്നില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com