'തലവൈര്‍' ഇപിഎസ് തന്നെ; ഒപിഎസിനെ കൈവിട്ട് ഹൈക്കോടതിയും

എഐഎഡിഎംകെയില്‍നിന്ന് പുറത്താക്കപ്പെട്ട ഒ പനീര്‍സെല്‍വത്തിന് വീണ്ടും തിരിച്ചടി
പനീര്‍സെല്‍വം, എടപ്പാടി പളനിസ്വാമി/പിടിഐ
പനീര്‍സെല്‍വം, എടപ്പാടി പളനിസ്വാമി/പിടിഐ

ചെന്നൈ: എഐഎഡിഎംകെയില്‍നിന്ന് പുറത്താക്കപ്പെട്ട ഒ പനീര്‍സെല്‍വത്തിന് വീണ്ടും തിരിച്ചടി. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഇതോടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം എടപ്പാടി പളനിസ്വാമി ഉറപ്പിച്ചു.

ജനറല്‍ സെക്രട്ടറി പദവിയിലേക്കുള്ള നിലവിലെ തെരഞ്ഞെടുപ്പ് പാര്‍ട്ടി ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് പനിര്‍സെല്‍വവും അദ്ദേഹത്തിന്റെ അനുയായികളായ വൈദ്യലിംഗം, മനോജ് പാണ്ഡ്യന്‍, ജെസിഡി പ്രഭാകര്‍ എന്നിവവും കോടതിയെ സമിപിച്ചത്. പാര്‍ട്ടിയില്‍ കോഓര്‍ഡിനേറ്റര്‍ പദവി 2026 വരെ തുടരണമെന്നായിരുന്നു പനീര്‍ശെല്‍വത്തിന്റെ ആവശ്യം. 

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് പളനിസ്വാമിയല്ലാതെ മറ്റാരും പത്രിക സമര്‍പ്പിച്ചിരുന്നില്ല. എഐഎഡിഎംകെ ഏക നേതൃത്വ തര്‍ക്കത്തെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ജൂലായ് 11ന് വിളിച്ചുചേര്‍ത്ത ജനറല്‍ കൗണ്‍സില്‍ യോഗമാണ് പളനിസ്വാമിയെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇതേ യോഗത്തില്‍ പനീര്‍ശെല്‍വം പുറത്താക്കപ്പെടുകയും ചെയ്തിരുന്നു.

പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകാനുള്ള പളനിസ്വാമിയുടെ തയ്യാറെടുപ്പിനിടെയായിരുന്നു പനീര്‍ശെല്‍വം പക്ഷം കോടതിയെ സമീപിച്ചത്. കോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെ പളനിസ്വാമിയുടെ അനുയായികള്‍ പടക്കംപൊട്ടിക്കുകയും മധുരവിതരണം നടത്തുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com