രാഹുലിന് എതിരെ ലളിത് മോദി; ബ്രിട്ടനില്‍ കോടതിയെ സമീപിക്കുമെന്ന് ട്വീറ്റ് 

താന്‍ കുറ്റക്കാരനാണെന്ന് ഒരു കോടതിയും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ലളിത് മോദി
ലളിത് മോദി, രാഹുല്‍ ഗാന്ധി/ഫയല്‍
ലളിത് മോദി, രാഹുല്‍ ഗാന്ധി/ഫയല്‍

ന്യൂഡല്‍ഹി: മോദി പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബ്രിട്ടനിലെ കോടതിയെ സമീപിക്കുമെന്ന്, സാമ്പത്തിക ക്രമക്കേട് ആരോപണത്തെത്തുടര്‍ന്നു രാജ്യം വിട്ട ഐപിഎല്‍ സ്ഥാപകന്‍ ലളിത് മോദി. മോദി സമൂദായത്തെ അവഹേളിച്ചെന്ന പരാതിയില്‍ രാഹുലിന് സൂറത്ത് കോടതി ശിക്ഷ വിധിച്ച പശ്ചാത്തലത്തിലാണ് ലളിത് മോദിയുടെ നീക്കം.

ലളിത് മോദി, നീരവ് മോദി എന്നീ പേരുകള്‍ പരാമര്‍ശിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. എല്ലാ കള്ളന്മാര്‍ക്കും  എങ്ങനെയാണ് മോദിയെന്ന പേരു വരുന്നത് എന്നാണ് രാഹുല്‍ ചോദിച്ചത്. ഇത് അവഹേളനാണെന്നു കണ്ടെത്തിയ സൂറത്ത് കോടതി രാഹുലിന് രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു.

താന്‍ കുറ്റക്കാരനാണെന്ന് ഒരു കോടതിയും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ലളിത് മോദി പറഞ്ഞു. ഒരു ചില്ലിക്കാശു പോലും താന്‍ എടുത്തതായി തെളിയിക്കാനായിട്ടില്ലെന്ന് ലളിത് മോദി ട്വീറ്റ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com