വൈദ്യുതി ലാഭിക്കാന്‍ സര്‍ക്കാര്‍ ഓഫീസില്‍ പുതിയ സമയക്രമം; രാവിലെ ഏഴരയ്ക്ക് മുഖ്യമന്ത്രി ഓഫീസില്‍; വീഡിയോ

രാവിലെ ഏഴര മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് ഓഫീസുകളുടെ പ്രവര്‍ത്തനസമയം.
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ

ചണ്ഡിഗഡ്:  വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി പഞ്ചാബിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ പുതുക്കിയ പ്രവര്‍ത്തനസമയം നിലവില്‍ വന്നു. രാവിലെ ഏഴര മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് ഓഫീസുകളുടെ പ്രവര്‍ത്തനസമയം. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി ഭഗവന്ത് മന്‍ രാവിലെ ഏഴരയ്ക്ക് തന്നെ ഓഫീസിലെത്തുകയും തന്റെ ജോലി ആരംഭിക്കുകയും ചെയ്തു. പുതുക്കിയ സമയപ്രകാരം പ്രതിദിനം 350 മെഗാവാട്ട് വൈദ്യുതി ലാഭിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. 

രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെയായിരുന്നു സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയം.പുതിയ സമയക്രമം ജൂലൈ 15 വരെ തുടരും. സര്‍ക്കാര്‍ ജീവനക്കാരുമായി ചര്‍ച്ച നടത്തിയ ശേഷമായിരുന്നു തീരുമാനം. വേനല്‍ക്കാലത്ത് ഓഫീസ് സമയം മാറ്റുന്നതിലൂടെ വൈദ്യുതി ഉപഭോഗം കുറയ്ക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. 

പഞ്ചാബ് പവര്‍ കോര്‍പ്പറേഷന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം പീക്ക് ലോഡിലെത്തുന്നത് ഉച്ചക്ക് ഒന്നരക്ക് ശേഷമാണ്. സര്‍ക്കാര്‍ ഓഫീസുകള്‍ രണ്ട് മണിക്ക് അടച്ചാല്‍ പീക്ക് ലോഡിന്റെ തോത് കുറക്കാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ കണക്കൂകൂട്ടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com