ബൈക്കിൽ കെട്ടിപ്പുണർന്ന് ചുംബിച്ച് യുവതികൾ; അഭ്യാസപ്രകടനം; വിഡിയോ വൈറൽ

ഓടുന്ന ബൈക്കിൽ യുവതികളുടെ അഭ്യാസപ്രകടനം 
ബൈക്കിൽ യുവതികളുടെ അഭ്യാസപ്രകടനം/ ചിത്രം സ്ക്രീൻഷോട്ട്
ബൈക്കിൽ യുവതികളുടെ അഭ്യാസപ്രകടനം/ ചിത്രം സ്ക്രീൻഷോട്ട്

ടുന്ന ബൈക്കിൽ മുഖാമുഖം ഇരുന്ന് പരസ്പരം ചുംബിച്ച് യുവതികളുടെ അഭ്യാസപ്രകടനം. വിഡിയോ വൈറലായതോടെ സംഭവത്തിൽ വലിയ തോതിലുള്ള വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. സ്റ്റാർസ് എന്ന ഇൻസ്റ്റാ​ഗ്രാം പേജിൽ പോസ്റ്റ് ചെയ്‌ത വിഡിയോ മണിക്കൂറുകൾക്കം വൈറലായി. തമിഴ്നാട് രജിസ്റ്റേഷനിലുള്ള ബൈക്കിലാണ് യുവതികളുടെ യാത്ര. യുവതികൾ ഹെൽമെറ്റ് ധരിച്ചിട്ടില്ല. 

ബൈക്ക് നിയന്ത്രിക്കുന്ന പെൺകുട്ടിക്ക് അഭിമുഖമായി പെട്രോൾ ടാങ്കിനു മുകളിലാണ് മറ്റൊരു യുവതി ഇരിക്കുന്നത്. ഇവർ പരസ്പരം ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതും വിഡിയോയിൽ കാണാം. വൈറലായതിന് പിന്നാലെ ഇൻസ്റ്റാ​ഗ്രാമിൽ നിന്നും വിഡിയോ പിൻവലിച്ചെങ്കിലും ചില യുട്യൂബ് ചാനലിലൂടെ വിഡിയോ വീണ്ടും പ്രചരിക്കുകയായിരുന്നു. ബൈക്ക് സ്റ്റണ്ട് ക്ലിപ്പിൽ തമിഴ്‌നാട് രജിസ്‌ട്രേഷൻ പ്ലേറ്റുള്ള ഹീറോ സ്‌പ്ലെൻഡർ ബൈക്കാണ് യുവതികള്‍ ഓടിക്കുന്നത്.

സമനിലമായ പ്രദേശത്തു കൂടി നല്ല വേ​ഗതയിലാണ് ബൈക്ക് ഓടിക്കുന്നത്. എന്നാല്‍ ആരും തന്നെ ബൈക്കിന്‍റെ ഹാന്‍റില്‍ നിയന്ത്രിക്കുന്നില്ല. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ യുവതികള്‍ക്കെതിരെ കേസെടുക്കണമെന്ന് സമൂഹമാധ്യമങ്ങളിൽ ആവശ്യമുയർന്നു. വിഡിയോയില്‍ യുവതികള്‍ ആരാണെന്ന സൂചനകളില്ലെങ്കിലും അവര്‍ സ്വവര്‍ഗാനുരാഗികളാണെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ കമന്റുകൾ വരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com