കേരള സ്റ്റോറിക്ക് യുപിയിലും നികുതി ഇളവ്; മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വേണ്ടി പ്രത്യേക പ്രദര്‍ശനം

പശ്ചിമബംഗാള്‍ സര്‍ക്കാര്‍ കേരള സ്റ്റോറി സിനിമയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലഖ്‌നൗ: വിവാദ സിനിമ ദ കേരള സ്റ്റോറിക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും സിനിമ കാണും. ഇതിനായി പ്രത്യേക പ്രദര്‍ശനം നടത്തും.

നികുതി ഉളവ് സ്വാഗതാര്‍ഹമെന്നും, യുപിയിലെ ജനങ്ങള്‍ ഈ സിനിമ കാണണമെന്നും, നമ്മുടെ സഹോദരിമാര്‍ നേരിടുന്ന കഷ്ടപ്പാടുകള്‍ കണ്ടു വിലയിരുത്തണമെന്നും യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ആവശ്യപ്പെട്ടു. നേരത്തെ മധ്യപ്രദേശ് സര്‍ക്കാരും കേരള സ്റ്റോറി സിനിമയ്ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു. 

അതേസമയം പശ്ചിമബംഗാള്‍ സര്‍ക്കാര്‍ കേരള സ്റ്റോറി സിനിമയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ കഥ വളച്ചൊടിക്കപ്പെട്ടതാണെന്നും, സംസ്ഥാനത്തെ സമാധാന അന്തരീക്ഷം നിലനിര്‍ത്താനാണ് നിരോധനമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.

തമിഴ്‌നാട്ടിലും ചിത്രത്തിന്റെ പ്രദര്‍ശനം തിയേറ്റര്‍ ഉടമകള്‍ അവസാനിപ്പിച്ചിരുന്നു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിനും പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ തിയേറ്ററില്‍ ആളുകുറയുന്നത് പരിഗണിച്ചുമായിരുന്നു നടപടി. 
ക്രമസമാധാനപ്രശ്നം പരിഗണിച്ച് പ്രദര്‍ശനം ഞായറാഴ്ചത്തോടെ അവസാനിപ്പിക്കുകയാണെന്ന് തമിഴ്‌നാട് മള്‍ട്ടിപ്ലക്സ് അസോസിയേഷന്‍ അറിയിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com