ജോ ബൈഡൻ ക്ഷണിച്ചു; മോദി യുഎസിലേക്ക്; സന്ദർശനം ജൂൺ 22ന്

ജോ ബൈഡനും ജിൽ ബൈഡനും ചേർന്ന് മോദിയ്ക്കായി അത്താഴം ഒരുക്കും
മോദി-ബൈഡന്‍ കൂടിക്കാഴ്ച/ ട്വിറ്റര്‍ ചിത്രം
മോദി-ബൈഡന്‍ കൂടിക്കാഴ്ച/ ട്വിറ്റര്‍ ചിത്രം

ന്യൂഡൽഹി; യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അതിഥിയായി യുഎസ് സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂൺ 22 നാണ് മോദി യുഎസ് സന്ദർശിക്കുക. ജോ ബൈഡനും ​പ്രഥമവനിത ജിൽ ബൈഡനും സംയുക്തമായാണ് മോദി സന്ദർശനം നടത്തുന്ന വിവരം അറിയിച്ചത്. 

മോദിയുടെ ആദ്യത്തെ സ്റ്റേറ്റ് വിസിറ്റാണ് ഇത്. ജോ ബൈഡനും ജിൽ ബൈഡനും ചേർന്ന് മോദിയ്ക്കായി അത്താഴം ഒരുക്കും. ഇന്ത്യയും യു.എസും തമ്മിലുള്ള തന്ത്രപരമായ സൗഹൃദത്തിനാണ് സന്ദർശനത്തിൽ ഊന്നൽ നൽകുക. ഇരു രാജ്യങ്ങൾക്കും താൽപര്യമുള്ള മേഖലകളിലെ ഉഭയകക്ഷി ബന്ധത്തിന്റെ പുരോഗതി രാഷ്ട്രതലവൻമാർ വിലയിരുത്തും. സാ​ങ്കേതിക വിദ്യ, വ്യാപാരം, വാണിജ്യം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുമുണ്ടാവും.

പ്രധാനമന്ത്രിയായതിനു ശേഷം നിരവധി തവണ മോദി യുഎസ് സന്ദർശനം നടത്തിയിട്ടുണ്ട്. എന്നാൾ ഔദ്യോ​ഗിക സന്ദർശനങ്ങളായിരുന്നു ഇതിൽ ഭൂരിഭാ​ഗവും. ജോ ബൈഡൻ അധികാരത്തിൽ എത്തിയതിനു ശേഷം 2021ൽ മോദി വൈറ്റ് ഹൗസ് സന്ദർശിച്ചിരുന്നു. മറ്റ് രാജ്യത്തെ പ്രധാനമന്ത്രിക്കൊപ്പമായിരുന്നു സന്ദർശനം. 2009ൽ മുൻ അമേരിക്കൻ പ്രസിഡന്റ് ബാരക് ഒബാമ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങിനാണ് അവസാനമായി സ്റ്റേറ്റ് വിസിറ്റ് നൽകുന്നത്. ഫ്രഞ്ച് പ്രസിഡന്റിനു മാത്രമാണ് ഇതുവരെ ബൈഡൻ വിരുന്ന് ഒരുക്കിയിട്ടുള്ളത്. അമേരിക്കയുമായുള്ള ഇന്ത്യൻ ബന്ധം ശക്തിപ്പെടുത്താൻ ഒരു രാഷ്ട്രമേധാവികൾ തമ്മിലുള്ള സന്ദർശനം സഹായകരമാകുമെന്നാണ് വിലയിരുത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com