ഒരേസമയം രണ്ടു യുവതികളുമായി പ്രണയത്തില്‍, പണക്കാരിയെ വിവാഹം ചെയ്യണം; കല്യാണദിനം ആദ്യ കാമുകിയെ കൊന്നു, യുവാവ് അറസ്റ്റില്‍ 

ഉത്തര്‍പ്രദേശില്‍ വിവാഹദിവസം കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വിവാഹദിവസം കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഇരുവരും തമ്മിലുള്ള വിവാഹ ദിവസം യുവതിയെ കാണാതായി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണ് കാമുകനിലേക്ക് എത്തിയത്. പണക്കാരിയായ മറ്റൊരു യുവതിയുമായും യുവാവ് പ്രണയത്തിലായിരുന്നു. ആദ്യ കാമുകിയെ ഒഴിവാക്കാന്‍ യുവാവ് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ലക്‌നൗവിലാണ് സംഭവം. 25കാരനായ രാഹുല്‍ മൗര്യയാണ് അറസ്റ്റിലായത്. രാഹുലിന്റെ കാമുകി കോമള്‍ ആണ് കൊല്ലപ്പെട്ടത്. സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട ഇരുവരും പിന്നീട് അടുപ്പത്തിലാവുകയായിരുന്നു.

മെയ് നാലിനാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹ ദിനം കോമളിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ അച്ഛന്റെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാഹുല്‍ ആണ് ഇതിന് പിന്നിലെന്ന് തിരിച്ചറിഞ്ഞത്.

 കോമളിനെ കാണാതായതിന് പിന്നാലെ സംശയം തോന്നി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കോമളിനെ കൊലപ്പെടുത്തിയതായി രാഹുല്‍ മൊഴി നല്‍കിയത്. വിവാഹ ദിവസം രാവിലെ കാണണമെന്ന് കോമളിനോട് രാഹുല്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് എത്തിയ കോമളിനെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് ഷാള്‍ ഉപയോഗിച്ച് കോമളിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

തന്റെ കുടുംബത്തിന് കല്യാണത്തിന് സമ്മതമായിരുന്നില്ല. എന്നാല്‍ കോമള്‍ തന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു. കല്യാണത്തില്‍ നിന്ന് പിന്തിരിഞ്ഞാല്‍ ആത്മഹത്യ ചെയ്യുമെന്ന് കോമള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. അതേസമയം താന്‍ മറ്റൊരു യുവതിയുമായും പ്രണയത്തിലായിരുന്നു. പണക്കാരിയായ കാമുകിയെ വിവാഹം ചെയ്യാന്‍ കോമളിനെ ഒഴിവാക്കാന്‍ പദ്ധതിയിടുകയായിരുന്നുവെന്നും രാഹുലിന്റെ കുറ്റസമ്മതമൊഴിയില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com