ആരാകും പുതിയ കർണാടക മുഖ്യമന്ത്രി? ഹൈക്കമാൻഡ് തീരുമാനിക്കും

കർണാടകയിൽ പുതിയ സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും അന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യും
കോൺ​ഗ്രസ് നിയമസഭാകക്ഷി യോ​ഗം/ പിടിഐ
കോൺ​ഗ്രസ് നിയമസഭാകക്ഷി യോ​ഗം/ പിടിഐ

ബം​ഗളൂരു: പുതിയ കർണാടക മുഖ്യമന്ത്രി ആരാകണമെന്ന് കോൺ​ഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കും. ഇക്കാര്യം ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന് വ്യക്തമാക്കി കോൺ​ഗ്രസ് നിയമസഭാകക്ഷി യോ​ഗം പ്രമേയം പാസാക്കി. പിന്നാലെ യോ​ഗം അവസാനിച്ചു. 

കർണാടകയിൽ പുതിയ സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും അന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യും. 

സി​​ദ്ധരാമയ്യയും ഡികെ ശിവകുമാറുമാണ് മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവുമായി നിൽക്കുന്നത്. ഇരുവരേയും പിന്തുണയ്ക്കുന്ന അണികൾ ചേരി തിരിഞ്ഞ് മു​ദ്രാവാക്യം വിളികളുമായി യോ​ഗം നടക്കുന്ന ബം​ഗളൂരുവിലെ സ്വകാര്യ ഹോട്ടലിന് മുന്നിൽ തടിച്ചുകൂടി. വിഷയത്തിൽ മലികാർജുൻ ഖാർ​ഗെയും സോണിയ ​ഗാന്ധിയും ചർച്ച നടത്തി. 

ഖാർ​ഗെയ്ക്കും സോണിയക്കും പുറമെ സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും പങ്കെടുക്കും. സഖ്യകക്ഷികൾ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾക്കും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണമുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com