തമിഴ്നാട്ടിൽ വ്യാജ മദ്യം കഴിച്ച് പത്ത് മരണം; നിരവധി പേർ ചികിത്സയിൽ

വില്ലുപുരം ജില്ലയിലെ മരക്കാനത്ത് ആറ് പേരാണ് മരിച്ചത്. എക്കിയാർകുപ്പം സ്വദേശികളാണ് മരിച്ചത്. ചെങ്കൽപട്ട് ജില്ലയിൽ മധുന്ത​ഗത്താണ് ദുരന്തം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: തമിഴ്നാട്ടിലെ വില്ലുപുരം, ചെങ്കൽപട്ട് ജില്ലകളിൽ വിഷമദ്യ ദുരന്തം. വ്യാജ മദ്യം കഴിച്ച് രണ്ട് സ്ഥലത്തുമായി പത്ത് പേർ മരിച്ചു. നിരവധി പേരാണ് ചികിത്സയിലുള്ളത്. മരിച്ച പത്ത് പേരിൽ മൂന്ന് പേർ സ്ത്രീകളാണ്.

ഇരു സ്ഥലങ്ങളിലുമായി വെള്ളിയാഴ്ചയും ഇന്നലെയുമാണ് ആളുകൾ വ്യാജ മദ്യം കഴിച്ചത്. സംഭവത്തിന് പിന്നാലെ ദുന്തര മേഖലയിലെ പൊലീസ്, എക്സൈസ് ഇൻസ്പെക്ടർമാരെ സസ്പെൻഡ് ചെയ്തു. 

വില്ലുപുരം ജില്ലയിലെ മരക്കാനത്ത് ആറ് പേരാണ് മരിച്ചത്. എക്കിയാർകുപ്പം സ്വദേശികളാണ് മരിച്ചത്. ചെങ്കൽപട്ട് ജില്ലയിൽ മധുന്ത​ഗത്താണ് ദുരന്തം. വെള്ളിയാഴ്ച രണ്ട് പേരും ഇന്നലെ ദമ്പതികളുമാണ് ഇവിടെ മരിച്ചത്. പത്ത് മരണങ്ങളും വ്യാജ മദ്യം കഴിച്ചാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. 

വില്ലുപുരം ജില്ലയിലെ മരക്കാനത്തിനടുത്ത് എക്കിയാർകുപ്പം സ്വദേശികളായ ആറ് പേരാണ് ഞായറാഴ്ച മരിച്ചത്. ചെങ്കൽപട്ട് ജില്ലയിലെ മധുരന്തഗത്ത് വെള്ളിയാഴ്ച രണ്ട് പേരും ഞായറാഴ്ച ദമ്പതികളും മരിച്ചു. ചികിത്സയിലുള്ള നാല് പേരുടെ നില ​ഗുരുതരമാണ്.

രണ്ട് ദുരന്തങ്ങളും വ്യത്യസ്ത പ്രദേശത്താണ്. ഇവ തമ്മിൽ ബന്ധമുണ്ടോ എന്നതിന്റെ തെളിവുകൾ ഇപ്പോൾ ലഭിച്ചിട്ടില്ല. ഇക്കാര്യമടക്കമുള്ളവ അന്വേഷിക്കുന്നതായി പൊലീസ് വ്യക്തമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com