കുഞ്ഞിനെ പ്രസവിക്കണം; ഭര്‍ത്താവിന് പരോള്‍ അനുവദിക്കണം; അപേക്ഷയുമായി യുവതി

തനിക്കര് ഒരു കുട്ടിയെ വേണമെന്നും അതിനാല്‍ ഭര്‍ത്താവിനെ പരോളില്‍ വിടണമെന്നുമാണ് യുവതിയുടെ ആവശ്യം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഗ്വാളിയോര്‍: കഴിഞ്ഞ ഏഴുവര്‍ഷമായി ഗ്വാളിയോര്‍ ജയിലില്‍ കഴിയുന്ന ഭര്‍ത്താവിന് പരോള്‍ നല്‍കണമെന്ന് അഭ്യര്‍ഥനയുമായി യുവതി. തനിക്കര് ഒരു കുട്ടിയെ വേണമെന്നും അതിനാല്‍ ഭര്‍ത്താവിനെ പരോളില്‍ വിടണമെന്നുമാണ് യുവതിയുടെ ആവശ്യം.

ശിവപുരി സ്വദേശിയായ യുവതിയാണ് അപേക്ഷയുമായി ഗ്വാളിയോര്‍ ജയില്‍ അധികൃതരെ സമീപിച്ചത്. ഭര്‍ത്താവ് ദാരാ സിംഗ് ജാതവ് എന്നയാള്‍ വിവാഹത്തിന് തൊട്ടുപിന്നാലെയാണ് കൊലപാതകക്കേസില്‍ ജയിലില്‍ ആയത്.

മകനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ അവന്റെ വിവാഹ ആഘോഷങ്ങള്‍ പോലും കഴിഞ്ഞിരുന്നില്ലെന്ന് പിതാവ് കരീം സിംഗ് ജാതവ് പറഞ്ഞത്. തനിക്കും രോഗിയായ ഭാര്യയ്ക്കും ഒരു കൊച്ചുമകനെ വേണമെന്നും അതിനായി മകനെ കുറച്ച് ദിവസത്തേക്ക് പരോള്‍ അനുവദിക്കണമെന്ന് പിതാവും ആവശ്യപ്പെട്ടു. പരോളിനായുള്ള കത്ത് ശിവപുരം എസ് പിയുടെ പരിഗണനയ്ക്കായി അയച്ചതായും അദ്ദേഹം പറഞ്ഞു.

അതേസമയം, തടവുകാരോടും ജയില്‍ അധികൃതരോടും ഉള്ള പെരുമാറ്റം നല്ലതാണെങ്കില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഏതൊരു തടവുകാരനും രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പരോളിന് അപേക്ഷിക്കാന്‍ കഴിയുമെന്ന് ജയില്‍ സൂപ്രണ്ട് വിദിത് സിര്‍വയ്യ പറഞ്ഞു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ജില്ലാ കളക്ടറുടേതാണെന്നും സര്‍വയ്യ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com