'ശല്യം സഹിക്കാന്‍ വയ്യ', ലൈംഗികാതിക്രമ പരാതിയുമായി ഐഎഎസ് ഉദ്യോഗസ്ഥ; ഐആര്‍എസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഐഎഎസ് ഉദ്യോഗസ്ഥയുടെ ലൈംഗികാതിക്രമ പരാതിയില്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഐഎഎസ് ഉദ്യോഗസ്ഥയുടെ ലൈംഗികാതിക്രമ പരാതിയില്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഐആര്‍എസ് ഉദ്യോഗസ്ഥന്‍ പിന്നാലെ നടന്ന് ശല്യം ചെയ്തു എന്നും ലൈംഗികാതിക്രമം നടത്തിയെന്നും കാണിച്ചാണ് ഐഎഎസ് ഉദ്യോഗസ്ഥ പരാതി നല്‍കിയത്. അറസ്റ്റ് ചെയ്ത ഐആര്‍എസ് ഉദ്യോഗസ്ഥനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

ഡല്‍ഹിയിലാണ് സംഭവം. കോവിഡ് കാലത്താണ് ഐആര്‍എസ് ഉദ്യോഗസ്ഥന്‍ പരിചയപ്പെടാന്‍ വന്നത്. അന്ന് കോവിഡ് പ്രതിരോധ സമിതിയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. പിന്നീട് ഐആര്‍എസ് ഉദ്യോഗസ്ഥന്‍ കൂടുതല്‍ അടുക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു.

എന്നാല്‍ ഓരോതവണയും ഇതില്‍ നിന്ന് ഒഴിഞ്ഞുമാറി. എന്നാല്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്റെ ശല്യം തുടര്‍ന്നതായും പരാതിയില്‍ പറയുന്നു. ഒറ്റയ്ക്ക് വന്ന് കാണാന്‍ പറഞ്ഞ് ടെക്സ്റ്റ് ചെയ്തു. ഓഫീസില്‍ വരെ വന്ന് ശല്യം ചെയ്യുകയും താനുമായി അടുപ്പം ഉണ്ടാക്കാന്‍ ശ്രമിച്ചതായും ഐഎഎസ് ഉദ്യോഗസ്ഥ പറയുന്നു. പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഐആര്‍എസ് ഉദ്യോഗസ്ഥനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com