അഗര്‍ത്തല: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ സൗരവ് ഗാംഗുലിയെ ത്രിപുര ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചതായി മുഖ്യമന്ത്രി മണിക് സാഹ. ടൂറിസം മന്ത്രി സുശാന്ത ചൗധരി കൊല്‍ക്കത്തയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് പ്രഖ്യാപനം.
ഗാംഗുലിയുമായി ഫോണില്‍ സംസാരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു, ഗാംഗുലിയുടെ പങ്കാളിത്തം സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് പുതിയ ഉണര്‍വ് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
ത്രിപുര ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകാനുള്ള തങ്ങളുടെ നിര്‍ദേശം സൗരവ് ഗാംഗുലി അംഗീകരിച്ചത് അഭിമാനകരമാണെന്നും സാഹ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ 'എല്ലാം ഞാന്‍'; മോദിയുടെ മനോഭാവം അഗീകരിക്കാന്‍ കഴിയില്ല; പാര്‍ലമെന്റ് ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് തൃണമൂല്‍ സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ