ലാന്‍ഡ് ചെയ്ത് ഉടനെ തന്നെ വിമാനം പറന്നുയര്‍ന്നു, ആകാശത്ത് 20 മിനിറ്റ് നേരം; ഭയന്ന് നൂറിലധികം യാത്രക്കാര്‍ 

ലാന്‍ഡ് ചെയ്ത് ഉടനെ തന്നെ വിമാനം പറന്നുയര്‍ന്നത് യാത്രക്കാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ലാന്‍ഡ് ചെയ്ത് ഉടനെ തന്നെ വിമാനം പറന്നുയര്‍ന്നത് യാത്രക്കാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ചണ്ഡീഗഡില്‍ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര തിരിച്ച ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരാണ് ഒരു നിമിഷം ഭയന്നത്.

തിങ്കളാഴ്ച രാത്രിയാണ് സംഭവം.  ചണ്ഡീഗഡില്‍ നിന്ന് പുറപ്പെട്ട് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനം ലാന്‍ഡ് ചെയ്യാന്‍ പോകുന്നതിനിടെയാണ് ഉടനെ തന്നെ പറന്നുയര്‍ന്നത്. ലാന്‍ഡ് ചെയ്യുന്നതിന് റണ്‍വേയില്‍ വീല്‍ തൊട്ടതിന് പിന്നാലെ ഞൊടിയിടയില്‍ വിമാനം പറന്നുയര്‍ന്നതാണ് യാത്രക്കാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചത്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ലെന്ന് വഡോദര സ്വദേശിയായ ഡോ. നീല്‍ താക്കര്‍ പറയുന്നു. വിമാനത്തില്‍ നൂറിലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്.

അന്തിമമായി ലാന്‍ഡ് ചെയ്യുന്നതിന് മുന്‍പ് ഏകദേശം 20 മിനിറ്റോളം നേരം വിമാനം ആകാശത്തിലായിരുന്നു. യാത്രക്കാരുടെ ജീവന്‍ വെച്ചുള്ള കളിക്കെതിരെ വിമാനകമ്പനിക്കും ഡിജിസിഎയ്ക്കും കേന്ദ്ര വ്യോമയാന മന്ത്രിക്കും പരാതി നല്‍കിയതായും അദ്ദേഹം അറിയിച്ചു. വിമാനം ലാന്‍ഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആശയവിനിമയത്തിലെ കുഴപ്പമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.ലാന്‍ഡ് ചെയ്യുന്നതിന് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് ക്ലിയറന്‍സ് ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് വിമാനം വീണ്ടും പറന്നുയര്‍ന്നത് എന്നാണ് വിവരം.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com