ടണലില്‍ റേഞ്ച് ഇല്ല, വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 19കാരന് ചികിത്സ വൈകി; മരണം- വീഡിയോ

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 19കാരന്‍ യഥാസമയം ചികിത്സ കിട്ടാതെ മരിച്ചു
ഡല്‍ഹിയില്‍ 19കാരന്‍ വാഹനാപകടത്തില്‍പ്പെടുന്ന ദൃശ്യം
ഡല്‍ഹിയില്‍ 19കാരന്‍ വാഹനാപകടത്തില്‍പ്പെടുന്ന ദൃശ്യം

ന്യൂഡല്‍ഹി:  വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 19കാരന്‍ യഥാസമയം ചികിത്സ കിട്ടാതെ മരിച്ചു. ഡല്‍ഹിയിലെ ടണലില്‍ മൊബൈല്‍ കണക്ടിവിറ്റി മോശമായതിനെ തുടര്‍ന്ന് ഉടന്‍ തന്നെ എമര്‍ജന്‍സി സര്‍വീസുകളെ വിളിച്ചറിയിക്കാന്‍ സാധിക്കാതെ വന്നതാണ് 19കാരന്റെ മരണത്തില്‍ കലാശിച്ചത്. രാജന്‍ റായ് ആണ് മരിച്ചത്.

ഡല്‍ഹി പ്രഗതി മൈതാന്‍ ടണലിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്ന് തിരികെ വരുമ്പോഴാണ് 19കാരന്‍ വാഹനാപകടത്തില്‍പ്പെട്ടത്. ഓടിച്ചു കൊണ്ടിരുന്ന ബൈക്ക് തൂണില്‍ ഇടിച്ച് 19കാരന്‍ തെറിച്ചുവീഴുകയായിരുന്നു.
കണക്ടിവിറ്റി മോശമായതിനെ തുടര്‍ന്ന് വഴിയാത്രക്കാര്‍ക്ക് ഉടന്‍ തന്നെ എമര്‍ജന്‍സി സര്‍വീസുകളെ വിവരം അറിയിക്കാന്‍ സാധിച്ചില്ല. ഇതുമൂലം 19കാരനെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 1.3 കിലോമീറ്ററാണ് ടണലിന്റെ നീളം.

രാജന്റെ തലയ്ക്കാണ് പരിക്കേറ്റത്. അപകടത്തിന്റെ ആഘാതത്തില്‍ രാജന്റെ ഹെല്‍മറ്റ് പൂര്‍ണമായി തകര്‍ന്നുപോയി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ എമര്‍ജന്‍സി സര്‍വീസ്, 19കാരനെ ലേഡി ഹാര്‍ഡിങ്  മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നുവെന്ന് പാലീസ് പറയുന്നു.

ടണലിലെ മോശം കണക്ടിവിറ്റിക്കെതിരെ 19കാരന്റെ കുടുംബം നിയമ നടപടിക്ക് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.  എല്ലാവിധ സുരക്ഷാ സംവിധാനങ്ങളോടെയാണ് കഴിഞ്ഞവര്‍ഷം ടണല്‍ ഗതാഗതത്തിന് തുറന്നുകൊടുത്തത്. അഗ്നി സുരക്ഷാസംവിധാനം, സിസിടിവി ക്യാമറകള്‍ തുടങ്ങിയവയാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com