അപകടത്തില്‍ രണ്ടു കാലുകളും കൈയും നഷ്ടപ്പെട്ടു, പ്രതിസന്ധിയില്‍ തളര്‍ന്നില്ല; സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം, പ്രചോദിപ്പിക്കുന്ന കഥ

നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ പരിമിതികള്‍ തടസ്സമല്ല എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ചെറുപ്പക്കാരന്‍
സൂരജ് തിവാരി, എഎൻഐ
സൂരജ് തിവാരി, എഎൻഐ

ന്യൂഡല്‍ഹി: നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ പരിമിതികള്‍ തടസ്സമല്ല എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ചെറുപ്പക്കാരന്‍. ട്രെയിന്‍ അപകടത്തില്‍ രണ്ടു കാലുകളും ഒരു കൈയും നഷ്ടപ്പെട്ട മെയ്ന്‍പുരി സ്വദേശി സൂരജ് തിവാരി സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം നേടി. പരീക്ഷയില്‍ 917-ാം റാങ്കാണ് സൂരജ് നേടിയത്.

തനിക്ക് കഴിവില്ല എന്ന് സ്വയം പറഞ്ഞ് നടക്കുന്നവര്‍ക്ക് പ്രചോദനമാണ് സൂരജ് തിവാരിയുടെ കഥ. 2017ലാണ് ജീവിതത്തെ ഒന്നാകെ തകിടംമറിച്ച് കൊണ്ട് സൂരജിന് അപകടം സംഭവിച്ചത്. ട്രെയിന്‍ അപകടത്തില്‍ രണ്ടുകാലുകളും വലതുകൈയും നഷ്ടപ്പെട്ടു. എന്നാല്‍ ഒന്നിലും തളരാത്ത മനസ്, സൂരജിന് കൂട്ടായി. കുടുംബവും പിന്തുണ നല്‍കിയതോടെ, ഉയരങ്ങള്‍ എത്തിപ്പിടിക്കുകയായിരുന്നു സൂരജ്.

ഡല്‍ഹിയിലെ കോളജില്‍ നിന്ന് വീട്ടിലേക്ക് ട്രെയിനില്‍ മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. മാസങ്ങളോളം കിടക്കയില്‍ തന്നെയായിരുന്നു സൂരജ്. പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ. എന്നാല്‍ നിശ്ചയദാര്‍ഢ്യം യുപിഎസ് സി പരീക്ഷ പാസാകുന്നതിന് പരിമിതികള്‍ തടസ്സമായില്ല.

അപകടം ഒരുഘട്ടത്തില്‍ സൂരജിനെ മാനസികമായും തളര്‍ത്തിയിരുന്നു. നടക്കാനും എഴുതാനും കഴിയില്ല എന്ന ചിന്തയാണ് മനസിനെ തളര്‍ത്തിയത്. എന്നാല്‍ വെല്ലുവിളികള്‍ ഏറ്റെടുത്താല്‍ മാത്രമേ ജീവിതത്തില്‍ വിജയം ഉണ്ടാകുകയുള്ളൂ എന്ന തിരിച്ചറിവ് സൂരജിന് കരുത്തുപകര്‍ന്നു. ബിരുദം പൂര്‍ത്തിയാക്കി, ജെഎന്‍ യുവില്‍ എംഎ പഠിക്കുന്നതിനിടെയാണ് സിവില്‍ സര്‍വീസ് പരീക്ഷ സൂരജ് പാസായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com