ഡല്‍ഹിയില്‍ കനത്ത മഴ, കാറ്റ്; വിമാനങ്ങള്‍ വൈകുന്നു (വീഡിയോ)

നിരവധി വിമാനങ്ങളാണ് മോശം കാലാവസ്ഥയെ തുടര്‍ന്നു വൈകുന്നത്
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തു ശക്തമായ കാറ്റും മഴയും. ഇന്ന് രാവിലെ മുതല്‍ ഇടി മിന്നലോടു കൂടിയ ശക്തമായ മഴയാണ് ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും പെയ്യുന്നത്. 

കനത്ത മഴ വിമാന സര്‍വീസുകളെ ബാധിച്ചിട്ടുണ്ട്. നിരവധി വിമാനങ്ങളാണ് മോശം കാലാവസ്ഥയെ തുടര്‍ന്നു വൈകുന്നത്.

അടുത്ത രണ്ട് മണിക്കൂര്‍ കൂടി മഴ തുടരുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com