2000 രൂപ നോട്ട് മാറ്റി നല്‍കല്‍; ഹര്‍ജി ഹൈക്കോടതി തള്ളി

ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: തിരിച്ചറിയല്‍ രേഖയൊന്നും ഇല്ലാതെ തന്നെ 2000 രൂപ നോട്ടുകള്‍ മാറിനല്‍കുമെന്ന റിസര്‍വ് ബാങ്കിന്റെയും എസ്ബിഐയുടെയും വിജ്ഞാപനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

നോട്ടു നിരോധനമല്ല നടപ്പാക്കുന്നതെന്നും നിയമപരമായ മാറ്റിനല്‍കല്‍ മാത്രമാണെന്നും റിസര്‍വ് ബാങ്ക് കോടതിയെ അറിയിച്ചിരുന്നു. ഹര്‍ജി ചെലവു സഹിതം തള്ളണമെന്നും ആര്‍ബിഐക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പരാഗ് പി ത്രിപാഠി ആവശ്യപ്പെട്ടു. നയപരമായ തീരുമാനങ്ങളില്‍ കോടതി ഇടപെടരുതെന്ന സുപ്രീം കോടതി വിധികളും ത്രിപാഠി ചൂണ്ടിക്കാട്ടി.

രേഖകളില്ലാതെ 2000 നോട്ടുകള്‍ മാറ്റിനല്‍കരുതെന്നും ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാന്‍ മാത്രമേ അനുവദിക്കാവൂ എന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com