ജിപിഎസിന് ബദല്‍; ഗതിനിര്‍ണയ ഉപഗ്രഹം എന്‍വിഎസ്-01 വിക്ഷേപണം വിജയകരം- വീഡിയോ 

ഇന്ത്യയുടെ രണ്ടാംതലമുറ ഗതിനിര്‍ണയ ഉപഗ്രഹം എന്‍വിഎസ്-01 വിക്ഷേപണം വിജയകരം
ജിഎസ്എൽവി മാർക്- 2 റോക്കറ്റ് കുതിച്ചുയരുന്ന ദൃശ്യം, എഎൻഐ
ജിഎസ്എൽവി മാർക്- 2 റോക്കറ്റ് കുതിച്ചുയരുന്ന ദൃശ്യം, എഎൻഐ

ന്യൂഡല്‍ഹി: ഇന്ത്യയുടെ രണ്ടാംതലമുറ ഗതിനിര്‍ണയ ഉപഗ്രഹം എന്‍വിഎസ്-01 വിക്ഷേപണം വിജയകരം. ജിഎസ്എല്‍വി മാര്‍ക്- 2 റോക്കറ്റ് എന്‍വിഎസ്-01 ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. ജിപിഎസിന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സംവിധാനത്തിന്റെ കാര്യശേഷി കൂട്ടുകയാണ് രണ്ടാം തലമുറ എന്‍വിഎസ് ഉപഗ്രഹങ്ങളുടെ ദൗത്യം. 

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്സ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് രാവിലെ 10.42-നായിരുന്നു വിക്ഷേപണം. ഇന്ത്യന്‍ റീജണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ഐആര്‍എന്‍എസ്എസ്) ശ്രേണിയിലെ ഏഴ് ഉപഗ്രഹങ്ങളുടെ സ്ഥാനത്തേക്കാണ് അടുത്ത തലമുറയില്‍പ്പെട്ട എന്‍വിഎസ് ഉപഗ്രഹങ്ങള്‍ വരുന്നത്. ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹമാണ് 2232 കിലോഗ്രാം ഭാരമുള്ള എന്‍വിഎസ്-01. ഈ പരമ്പരയില്‍ അഞ്ച് ഉപഗ്രഹങ്ങളാണുള്ളത്.

കരയിലും ആകാശത്തും കടലിലുമുള്ള ഗതിനിര്‍ണയം, ദുരന്തനിവാരണം, സൈനികാവശ്യങ്ങള്‍, സമുദ്രഗതാഗതം, വ്യോമഗതാഗതം, വ്യക്തിഗതയാത്രകള്‍, ഭൂപടനിര്‍മാണം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് നാവിക് ഉപയോഗപ്പെടുത്താം. സ്മാര്‍ട്ട്ഫോണുകള്‍വഴി സാധാരണക്കാര്‍ക്കും ഗതിനിര്‍ണയസേവനം ലഭ്യമാകും. നാവിക് പിന്തുണയുള്ള ഉപകരണങ്ങളിലേ ഇത് പ്രവര്‍ത്തിക്കൂ.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com