ബംഗളൂരു: ആര്‍എസ്എസ് ബന്ധമുള്ള ഉദ്യോഗസ്ഥരെ നോട്ടമിട്ട് കര്‍ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രി സിദ്ധ രാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ആര്‍എസ്എസുമായി ബന്ധം സൂക്ഷിക്കുന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ശേഖരിച്ചു എന്നാണ് സൂചന. കഴിഞ്ഞ ബിജെപി സര്‍ക്കാരിന്റെ കാലത്ത്, ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഉദ്യോഗസ്ഥരെയും സിദ്ധരാമയ്യ സര്‍ക്കാര്‍ നോട്ടമിട്ടിട്ടുണ്ട്. പൊലീസിലെ കാവിവത്കരണം അനുവദിക്കില്ലെന്ന് കഴിഞ്ഞദിവസം ഡികെ ശിവകുമാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ്, ആര്‍എസ്എസുമായി ബന്ധമുള്ള ഉന്നത ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ നടപടി വന്നിരിക്കുന്നത്.
ആര്‍എസ്എസ് അനുഭാവികളെ ഉദ്യോഗസ്ഥ തലത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശവും സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ബിജെപി സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തരവകുപ്പ് കേന്ദ്രീകരിച്ച് ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ വന്‍തോതില്‍ ശ്രമ നടന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരെ തന്നെയാണ് പ്രധാനമായും സിദ്ധരാമയ്യ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ടിപ്പു സുല്‍ത്താനെ വധിച്ചുവെന്ന് ഹിന്ദുത്വ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്ന നഞ്ചെ ഗൗഢയുടേയും ഉറി ഗൗഢയുടെയും പേരില്‍ വേദി സ്ഥാപിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കിയ മുന്‍ ഡിജിപി പ്രവീണ്‍ സൂദിനെ അറസ്റ്റ് ചെയ്യണമെന്ന് ഡികെ ശിവകുമാര്‍ ആവശ്യപ്പെട്ടിരുന്നു. ബംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശന വേളയിലാണ് വേദിക്ക് ഇവരുടെ പേര് നല്‍കിയത്.
വിദ്യാഭാസ വകുപ്പ്, ധനകാര്യ വകുപ്പ്, നഗര വികസന മന്ത്രാലയം എന്നിവിടങ്ങളില്‍ ആര്‍എസ്എസ് ശുപാര്‍ശയോടെ ജോലിക്കെത്തിയ ഉദ്യോഗസ്ഥരെ ഉടന്‍ സ്ഥലം മാറ്റും. സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതിനാല്‍ ഈ ഉദ്യോഗസ്ഥരെ വിശ്വസിക്കാന്‍ കഴിയില്ലെന്നും സദാചാര പൊലീസും വര്‍ഗീയതയും അടക്കമുള്ള വിഷയങ്ങളില്‍ ഈ ഉദ്യോഗസ്ഥര്‍ ബിജെപിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ ഡല്‍ഹിയെ നടുക്കി വീണ്ടും അരുംകൊല; 16 കാരിയെ ആൺസുഹൃത്ത് കുത്തി വീഴ്ത്തി; തലയിലേക്ക് പാറക്കല്ല് ഇട്ട് കൊലപ്പെടുത്തി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക