ശിവകുമാറിന് ജലസേചനവും നഗരവികസനവും, പരമേശ്വരയ്ക്ക് ആഭ്യന്തരം; കെ ജെ ജോര്‍ജിന് ഊര്‍ജം; കര്‍ണാടകയില്‍ വകുപ്പ് വിഭജനം പൂര്‍ത്തിയായി 

കര്‍ണാടകയില്‍ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായി
ഡികെ ശിവകുമാർ, മല്ലികാർജുൻ ഖാർ​ഗെ, സിദ്ധരാമയ്യ: ഫയൽ/പിടിഐ
ഡികെ ശിവകുമാർ, മല്ലികാർജുൻ ഖാർ​ഗെ, സിദ്ധരാമയ്യ: ഫയൽ/പിടിഐ

ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ് ധനവകുപ്പും ഐടി വകുപ്പും. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ജലസേചനവും നഗരവികസനവും കൈകാര്യം ചെയ്യും. മലയാളിയായ കെ  ജെ ജോര്‍ജിന് ഊര്‍ജവകുപ്പാണ് നല്‍കിയത്.

കോണ്‍ഗ്രസിന് കീറാമുട്ടിയായിരുന്ന വകുപ്പ് വിഭജനമാണ് പൂര്‍ത്തിയായത്. ധനവകുപ്പ് കൈകാര്യം ചെയ്ത് പരിചയമുള്ള സിദ്ധരാമയ്യയ്ക്ക് അതേവകുപ്പ് തന്നെയാണ് നല്‍കിയത്. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അവകാശവാദം ഉന്നയിച്ചിരുന്ന ഡി കെ ശിവകുമാറിന് ആഭ്യന്തര വകുപ്പ് ലഭിക്കുമോ എന്നായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്.

എന്നാല്‍ മുതിർന്ന നേതാവ് ഡോ. ജി പരമേശ്വരയാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുക. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍  കൈകാര്യം ചെയ്തിരുന്ന ജലസേചനത്തിന് പുറമേ സുപ്രധാനമായ നഗരവികസന വകുപ്പാണ് ശിവകുമാറിന് ലഭിച്ചത്. മുതിര്‍ന്ന നേതാവും മലയാളിയുമായ കെ ജെ ജോര്‍ജിനാണ് ഊര്‍ജ്ജവകുപ്പ്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com