ശ്വാസം മുട്ടി ഡൽ‌ഹി; ദീപാവലിക്ക് കൂടുതൽ നിയന്ത്രണങ്ങൾ

ദീപാവലി കണക്കിലെടുത്ത് ഡൽഹി സർക്കാർ നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം തുടര്‍ച്ചയായ നാലാം ദിവസവും രൂക്ഷം. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സിൽ(എക്യുഐ) ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം 483 ആയി. എന്നാൽ ഡൽഹിയിൽ വരും ദിവസങ്ങളിൽ വായു മലിനീകരണം കുറഞ്ഞേക്കുമെന്നാണ് റിപ്പോർട്ട്. 

ദീപാവലി കണക്കിലെടുത്ത് ഡൽഹി സർക്കാർ നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്. ഡൽഹിക്ക് പുറമേ മുംബൈയിലും കൊൽക്കത്തയിലും വായു മലിനീകരിണം രൂക്ഷമാണ്. വായു നിലവാര സൂചിക അനുസരിച്ച് ലോകത്തിൽ ഏറ്റവും കൂടുതൽ വായു മലിനീകരണം നേരിടുന്ന മൂന്ന് നഗരങ്ങളായി മാറിയിരിക്കുകയാണ് ഡൽ​ഹി, മുംബൈ, കൊൽക്കത്ത. 

വായു നിലവാര സൂചികയിൽ ഡൽഹിയാണ് മുന്നിൽ. കൊൽക്കത്തയിൽ 206, മുംബൈയിൽ 162  എന്നിങ്ങനെയാണ് വായു നിലവാരം. വായു മലിനീകരണം കുട്ടികളിലും പ്രായമായവരിലും ശ്വാസകോശ, നേത്രസംബന്ധമായ രോഗങ്ങൾക്ക് ഇടയാക്കുന്നുവെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com