ബന്ദിപ്പൂര്‍ കടുവാസങ്കേതത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും വേട്ടക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരാള്‍ വെടിയേറ്റ് മരിച്ചു

കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാസങ്കേതത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും വേട്ടക്കാരും തമ്മില്‍ വെടിവയ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാസങ്കേതത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും വേട്ടക്കാരും തമ്മില്‍ വെടിവയ്പ്. കാട്ടില്‍ അതിക്രമിച്ച് കയറിയ വേട്ടസംഘത്തിലെ ഒരാള്‍ വെടിയേറ്റ് മരിച്ചു.ഭീമനബീഡ് സ്വദേശി മനു (27) ആണ് മരിച്ചത്. 

മാന്‍വേട്ടയ്‌ക്കെത്തിയ സംഘത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വളഞ്ഞപ്പോള്‍, വേട്ടസംഘം തങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു. സ്വയരക്ഷയ്ക്കായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരികെ വെടിവച്ചു. പ്രത്യാക്രമണത്തിലാണ് മനു മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹത്തിന് അരികില്‍ നിന്ന് ചാക്കിലാക്കിയ നിലയില്‍ മാനിറച്ചി കണ്ടെത്തിയിട്ടുണ്ട്.  മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

മദ്ദൂര്‍ പരിധിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വെടിയൊച്ച കേട്ടാണ് വേട്ട സംഘത്തെ പിടികൂടാന്‍ കാട്ടില്‍ തിരച്ചില്‍ തുടങ്ങിയത്. രണ്ടു ടീമായി തിരിഞ്ഞായിരുന്നു തിരച്ചില്‍. ഇതില്‍ ഒരു ടീമാണ് എട്ടംഗ വേട്ട സംഘത്തെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ തന്നെ ഇവര്‍ തങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തു. സ്വയരക്ഷയ്ക്കായാണ് പ്രത്യാക്രമണം നടത്തിയതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com