പ്രതിമയെ കൊലപ്പെടുത്തിയത് ജോലിയില്‍നിന്നു പിരിച്ചുവിട്ടതിന്‌; മുന്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

ഔദ്യോഗികമായ പല നിര്‍ണായക വിവരങ്ങളും മറ്റും ഇയാള്‍ ചോര്‍ത്തുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പ്രതിമ ഇയാളെ ചോദ്യം ചെയ്തിരുന്നു.
പ്രതിമ/ ഫോട്ടോ: എക്‌സ്‌
പ്രതിമ/ ഫോട്ടോ: എക്‌സ്‌

ബെംഗളൂരു: കര്‍ണാടകയിലെ മൈന്‍ ആന്റ് ജിയോളജി വകുപ്പില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥ പ്രതിമയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുന്‍ കാര്‍ ഡ്രൈവര്‍ കിരണ്‍ അറസ്റ്റില്‍. സംഭവം നടന്ന വളരെ വേഗത്തില്‍ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതി മുന്‍ ഡ്രൈവറാണെന്ന് പൊലീസ് വ്യക്തമാക്കിയത്. 

കഴുത്ത് ഞെരിച്ചും കഴുത്തില്‍ കുത്തിയുമാണ് കൊലപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ഇയാളെ കഴിഞ്ഞയാഴ്ച പിരിച്ചുവിട്ടിരുന്നു. ഔദ്യോഗികമായ പല നിര്‍ണായക വിവരങ്ങളും മറ്റും ഇയാള്‍ ചോര്‍ത്തുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പ്രതിമ ഇയാളെ ചോദ്യം ചെയ്തിരുന്നു. ഇത്തരം പ്രവൃത്തികള്‍ വീണ്ടും തുടര്‍ന്നപ്പോഴാണ് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. ഇതിന്റെ പകയിലാണ് കൊലപാതകം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. 

ശനിയാഴ്ച രാത്രി പ്രതിമയുടെ സഹോദരന്‍ പ്രതീഷ് ഫോണില്‍ വിളിച്ചിരുന്നുവെങ്കിലും കിട്ടിയില്ല. രാവിലെ വീണ്ടും വിളിച്ചിട്ടും മറുപടി കിട്ടാതെ വന്നപ്പോള്‍ ഫ്‌ലാറ്റിലെത്തി. ഫോണ്‍ എടുക്കാതെ വന്നപ്പോള്‍ ജനലിലൂടെ നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കിടക്കുന്നത് ശ്രദ്ധിച്ചത്. കൊലപാതകത്തിന് ശേഷം കിരണിനെ കാണാതാവുകയും ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും പൊലീസ് കണ്ടെത്തി. തുടര്‍ന്നാണ് ഇയാളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. ജില്ല വിട്ടുപോകുന്നതിനിടയിലാണ് ഇയാള്‍ പൊലീസ് പിടിയിലാകുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com