രക്ഷപ്പെടാന്‍ പന്ത്രണ്ടാം ക്ലാസുകാരന്‍ സ്പീഡ് കൂട്ടി; പൊലീസ് ഉദ്യോഗസ്ഥന്‍ കാറിന്റെ ബോണറ്റില്‍, വലിച്ചിഴച്ചത് 300 മീറ്റര്‍

പൊലീസ് ഉദ്യോഗസ്ഥനെ കാറിന്റെ ബോണറ്റില്‍ 300 മീറ്റര്‍ വലിച്ചിഴച്ച് 12-ാം ക്ലാസുകാരന്‍
പൊലീസ് ഉദ്യോഗസ്ഥനെ കാറിന്റെ ബോണറ്റില്‍ വലിച്ചിഴയ്ക്കുന്ന ദൃശ്യം,എക്‌സ്‌
പൊലീസ് ഉദ്യോഗസ്ഥനെ കാറിന്റെ ബോണറ്റില്‍ വലിച്ചിഴയ്ക്കുന്ന ദൃശ്യം,എക്‌സ്‌

അഹമ്മദാബാദ്: പൊലീസ് ഉദ്യോഗസ്ഥനെ കാറിന്റെ ബോണറ്റില്‍ 300 മീറ്റര്‍ വലിച്ചിഴച്ച് 12-ാം ക്ലാസുകാരന്‍. കാറിന്റെ അടിയിലേക്ക് വീഴാതെ കഷ്ടിച്ച് രക്ഷപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ വധശ്രമം, അമിതവേഗത്തില്‍ വാഹനം ഓടിക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തി 12-ാം ക്ലാസില്‍ പഠിക്കുന്ന 19കാരനെ അറസ്റ്റ് ചെയ്തു.

ഞായറാഴ്ച സൂറത്തിലാണ് സംഭവം. ഹേംരാജ് ബാധിയയാണ് അറസ്റ്റിലായത്. വാഹന പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥനെ കാറിന്റെ ബോണറ്റില്‍ വലിച്ചിഴച്ചത്. രജിസ്‌ട്രേഷന്‍ നമ്പര്‍ ഇല്ലാത്ത കാര്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. വാഹനം നിര്‍ത്തുന്നതിന് പകരം ഹേംരാജ് വേഗംകൂട്ടി രക്ഷപ്പെടാനാണ് ശ്രമിച്ചത്. കുതിച്ചുവരുന്ന വാഹനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കാറിന്റെ ബോണറ്റിലേക്ക് എടുത്തു ചാടുകയായിരുന്നു. ബോണറ്റില്‍ അള്ളിപ്പിടിച്ച് കിടന്ന പൊലീസ് ഉദ്യോഗസ്ഥനുമായി കാര്‍ 300 മീറ്റര്‍ ദൂരമാണ് പോയത്. തുടര്‍ന്ന് കാര്‍ ഇരുവശങ്ങളിലേക്കും അതിവേഗത്തില്‍ ഓടിച്ച് പൊലീസ് ഉദ്യോഗസ്ഥനെ റോഡില്‍ വീഴ്ത്തി. ഭാഗ്യം കൊണ്ട് മാത്രമാണ് പൊലീസ് ഉദ്യോഗസ്ഥന്‍ കാറിന്റെ അടിയിലേക്ക് വീഴാതിരുന്നതെന്ന് എസിപി എല്‍ ബി സാല പറയുന്നു.

പൊലീസ് ഉദ്യോഗസ്ഥനെ ബോണറ്റില്‍ വലിച്ചിഴച്ചയ്ക്കുന്നത് കണ്ട് മറ്റു ഉദ്യോഗസ്ഥര്‍ 19കാരനെ പിന്തുടര്‍ന്നു. സിസിടിവി ദൃശ്യങ്ങളുടെ അടക്കം സഹായത്തോടെ മണിക്കൂറുകള്‍ക്കകമാണ് 19കാരനെ പിടികൂടിയത്. വീട്ടില്‍ നിന്നാണ് 19കാരനെ പിടികൂടിയത്. വധശ്രമം അടക്കം വിവിധ വകുപ്പുകള്‍ ചുമത്തി 19കാരനെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com