രഹസ്യഭാഗത്തെ സ്പര്‍ശനം കുറ്റമാണ്, ബലാത്സംഗമല്ല; പോക്‌സോ കേസില്‍ ഡല്‍ഹി ഹൈക്കോടതി

സ്പര്‍ശനം ഒരു കുറ്റമാണ്. എന്നാല്‍ അതിനെ ബലാത്സംഗം എന്ന രീതിയില്‍ എടുക്കാന്‍ കഴിയില്ല.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുടെ രഹസ്യഭാഗത്ത് സ്പര്‍ശിക്കുന്നത് കുറ്റകരമാണെങ്കിലും അതിനെ പോക്‌സോ നിയമ പ്രകാരം ബലാത്സംഗമായി   കണക്കാക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ജസ്റ്റിസ് അമിത് ബന്‍സാല്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് പരാമര്‍ശം. 

കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷിക്കുന്ന നിയമമായ പോക്‌സോ ആക്ട്  സെക്ഷന്‍ 3 (സി) പ്രകാരം കേവലമായ ഒരു സ്പര്‍ശനത്തെ മനപ്പൂര്‍വമുള്ള പീഡനമായി കാണാന്‍ കഴിയില്ല. രഹസ്യ ഭാഗത്തെ സ്പര്‍ശനം
ഒരു കുറ്റമാണ്. എന്നാല്‍ അതിനെ ബലാത്സംഗം എന്ന രീതിയില്‍ എടുക്കാന്‍ കഴിയില്ല. 6 വയുള്ള പെണ്‍കുട്ടിയെ ലൈംഗികാതിക്രമം നടത്തിയതിന് കീഴ്‌ക്കോടതി 10 വര്‍ഷം ശിക്ഷ വിധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തുതൊണ്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. 

ട്യൂഷന്‍ ക്ലാസില്‍ പോയ പെണ്‍കുട്ടിയെ പ്രതി രഹസ്യഭാഗത്ത് സ്പര്‍ശിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടിക്ക് സഹിക്കാന്‍ കഴിയാത്ത വേദനയെത്തുടര്‍ന്ന് മാതാപിതാക്കളോട് സംഭവം പറയുകയും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. 2012ലെ പോക്‌സോ നിയമത്തിലെ സെക്ഷന്‍ 6 പ്രകാരം ബലാത്സംഗത്തിനും ക്രൂരമായ ലൈംഗികാതിക്രമത്തിനും പ്രതിയെ വിചാരണക്കോടതി ശിക്ഷിച്ചു. 2020ല്‍ ഈ വിധിയെ ചോദ്യം ചെയ്തുകൊണ്ട് പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

പോക്‌സോ നിയമത്തിലെ സെക്ഷന്‍ 6 പ്രകാരം പ്രതികള്‍ ലൈംഗികാതിക്രമം നടത്തിയെന്ന തെളിവുകളില്‍ നിരവധി പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി. പെണ്‍കുട്ടിയുടെ മൊഴിയിലും പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് കോടതിയുടെ കണ്ടെത്തല്‍. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com