വൈദ്യുതി കമ്പി പൊട്ടിവീണു; 130 കിലോമീറ്റര്‍ വേഗത്തില്‍ ഓടിയ ട്രെയിന്‍ എമര്‍ജന്‍സി ബ്രേക്കിട്ട് നിര്‍ത്തി, രണ്ടു യാത്രക്കാര്‍ മരിച്ചു 

വൈദ്യുതി കമ്പി പൊട്ടിവീണതിനെ തുടര്‍ന്ന് എമര്‍ജന്‍സി ബ്രേക്കിട്ട് ട്രെയിന്‍ നിര്‍ത്തിയതിന്റെ ആഘാതത്തില്‍ രണ്ടു യാത്രക്കാര്‍ മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റാഞ്ചി: ഝാർഖണ്ഡിൽ വൈദ്യുതി കമ്പി പൊട്ടിവീണതിനെ തുടര്‍ന്ന് എമര്‍ജന്‍സി ബ്രേക്കിട്ട് ട്രെയിന്‍ നിര്‍ത്തിയതിന്റെ ആഘാതത്തില്‍ രണ്ടു യാത്രക്കാര്‍ മരിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിന്‍ പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ ഉണ്ടായ കുലുക്കത്തില്‍ നിയന്ത്രണം വിട്ട് വീണാണ് മരണം സംഭവിച്ചത്. 

ഗോമോ, കോഡെര്‍മ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പര്‍സാബാദിന് സമീപം ശനിയാഴ്ചയാണ് സംഭവം. പുരിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട പുരുഷോത്തം എക്‌സ്പ്രസ് ആണ് എമര്‍ജന്‍സി ബ്രേക്കിട്ട് പെട്ടെന്ന് നിര്‍ത്തിയത്. വൈദ്യുതി കമ്പി പൊട്ടി ട്രെയിനില്‍ വീണതിനെ തുടര്‍ന്നാണ് എമര്‍ജന്‍സി ബ്രേക്കിട്ടത്.

'പെട്ടെന്ന് വൈദ്യുതി വിതരണം നിലച്ചതിനാല്‍ ട്രെയിന്‍ നിര്‍ത്താന്‍ എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിച്ചു.  രണ്ട് പേര്‍ ഇതിന്റെ ആഘാതത്തില്‍ മരിച്ചു'-ധന്‍ബാദ് റെയില്‍വേ ഡിവിഷനിലെ സീനിയര്‍ ഡിവിഷണല്‍ കോമേഴ്സ് മാനേജര്‍ അമരേഷ് കുമാര്‍ പറഞ്ഞു. അപകടം സംഭവിക്കുമ്പോള്‍ ട്രെയിന്‍ 130 കിലോമീറ്റര്‍ വേഗതയിലായിരുന്നു. അപകടത്തിന് ശേഷം നാലുമണിക്കൂര്‍ കഴിഞ്ഞാണ് ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com