സമരം ചെയ്താൽ ജോലി തെറിക്കും! അധ്യാപകരോട് ബിഹാർ സർക്കാർ 

ഈ മാസം രണ്ടിന് നിയമനം ലഭിച്ച 1,20,000 അധ്യാപകർക്കാണ് സർക്കാർ മുന്നറിയിപ്പ് നൽകിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പട്ന: പുതിയതായി നിയമനം ലഭിച്ച അധ്യാപകർക്ക് കർശന മുന്നറിയിപ്പുമായി ബിഹാർ സർക്കാർ. സംഘടന രൂപീകരിക്കുക, സംഘടനയിൽ അം​ഗത്വം എടുക്കുക, വിദ്യാഭ്യാസ വകുപ്പിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുക തുടങ്ങിയ ചെയ്താൽ നിയമനം റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്. 

ഈ മാസം രണ്ടിന് നിയമനം ലഭിച്ച 1,20,000 അധ്യാപകർക്കാണ് സർക്കാർ മുന്നറിയിപ്പ് നൽകിയത്. 1976ലെ പെരുമാറ്റച്ചട്ടം അനുസരിച്ചാണ് താക്കീത്. 

അതേസമയം പുതിയതായി നിയമനം കിട്ടിയവർക്ക് തസ്തിക അനുവ​ദിച്ചിട്ടില്ല. ഇവർ പഠിപ്പിക്കാനും തുടങ്ങിയിട്ടില്ല. 

സർക്കാർ നീക്കത്തിനെതിരെ നിയമനം ലഭിച്ച അധ്യാപകരും അധ്യാപക സംഘടനകളും രം​ഗത്തെത്തി. സോഷ്യലിസ്റ്റ് കക്ഷികൾ ഒരുമിച്ചു ചേർന്നു ഭരിക്കുന്ന സംസ്ഥാനത്താണ് ഇത്തരത്തിൽ വിലക്കെന്ന് പ്രതിപക്ഷവും ആരോപണമുന്നയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com