ദീപാവലി ആഘോഷം: സുപ്രീംകോടതി ഉത്തരവ് പാലിച്ചില്ല, തമിഴ്‌നാട്ടില്‍ 2000ത്തിലധികം കേസുകള്‍

രാവിലെ 6 മുതല്‍ 7 വരെയും വൈകീട്ട് 7 മുതല്‍ 8 വരെയും പടക്കം പൊട്ടിക്കാനായിരുന്നു സുപ്രീംകോടതി നിര്‍ദേശം
ചിത്രം ഫയല്‍
ചിത്രം ഫയല്‍

ചെന്നൈ: ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിന് സുപ്രീം കോടതി നിര്‍ദേശിച്ച 2 മണിക്കൂര്‍ പരിധി ലംഘിച്ചതിന് തമിഴ്‌നാട്ടില്‍ 2,206 കേസ് ഫയല്‍ ചെയ്തു. 2,095 പേരെ അറസ്റ്റ് ചെയ്യുകയും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.

രാവിലെ 6 മുതല്‍ 7 വരെയും വൈകീട്ട് 7 മുതല്‍ 8 വരെയും പടക്കം പൊട്ടിക്കാനായിരുന്നു സുപ്രീംകോടതി നിര്‍ദേശം. ഇത് ലംഘിച്ച് പടക്കം പൊട്ടിച്ചതിനാണ് കേസ്.  രജിസ്റ്റര്‍ ചെയ്ത 2,200 കേസുകളില്‍ 568 എണ്ണം ചെന്നൈയിലാണ്.

ദീപാവലി സമയത്തും മറ്റ് ആഘോഷ സമയങ്ങളിലും പടക്കം പൊട്ടിക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകള്‍ പാലിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും സുപ്രീം കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com