സ്റ്റാഫ് റൂം പൊതു ഇടം അല്ല; ജാതി അധിക്ഷേപ കേസ് നിലനില്‍ക്കില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി

സ്‌കൂളിന്റെ അനുമതി ഇല്ലാതെ സാധാരണക്കാരന് സ്റ്റാഫ് റൂമിന് അകത്തേക്ക് പ്രവേശിക്കാന്‍ കഴിയില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: സ്റ്റാഫ് റൂം മീറ്റിങിനിടെ പിന്നാക്ക ജാതിക്കാരനെ ജാതീയമായി അധിക്ഷേപിച്ച് സംസാരിച്ചത് കുറ്റകരമല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. സ്റ്റാഫ് റൂം പൊതു ഇടം അല്ലെന്നും അതിനാല്‍ 'ചമര്‍' എന്ന് ജാതീയമായ അധിക്ഷേപം എന്ന രീതിയില്‍ കേസ് നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് വിശാല്‍ ധഗട്ട് ആണ് കേസ് പരിഗണിച്ചത്. 

സ്റ്റാഫ് റൂം മീറ്റിങിനിടെ തന്നെ ജാതീയമായി അധിക്ഷേപം നടത്തിയെന്നായിരുന്നു പരാതിക്കാരന്റെ ഹര്‍ജി. എന്നാല്‍ 1989 ലെ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമപ്രകാരം കേസ് നിലനില്‍ക്കില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. പൊതു ഇടങ്ങളില്‍ ജാതീയമായ അധിക്ഷേപം നടത്തിയാല്‍ മാത്രമേ കുറ്റകരമാകൂ എന്ന് കോടതി പറഞ്ഞു. 

സ്‌കൂളിന്റെ അനുമതി ഇല്ലാതെ സാധാരണക്കാരന് സ്റ്റാഫ് റൂമിന് അകത്തേക്ക് പ്രവേശിക്കാന്‍ കഴിയില്ല. ഭീഷണിപ്പെടുത്തിയെന്നുള്ള പരാതിയും കോടതി റദ്ദാക്കി. കേസില്‍ ഷഹ്ഡോളിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ മുമ്പാകെയുള്ള മുഴുവന്‍ ക്രിമിനല്‍ നടപടികളും കോടതി റദ്ദാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com