അതിര്‍ത്തി കടന്ന് രക്ഷ തേടി മ്യാന്മറില്‍ നിന്ന് ജനങ്ങള്‍ കൂട്ടത്തോടെ ഇന്ത്യയിലേക്ക്; മിസോറാമിലെത്തിയത് 2000 ലേറെ പേര്‍

വ്യോമാക്രമണത്തില്‍ പരിക്കേറ്റ നിരവധി പേരാണ് അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയത്
മ്യാന്മറിലെ വ്യോമാക്രമണം/ എഎൻഐ
മ്യാന്മറിലെ വ്യോമാക്രമണം/ എഎൻഐ

ഐസ്വാള്‍: മ്യാന്മറില്‍ നിന്ന് ഇന്ത്യയിലേക്ക് അഭയാര്‍ത്ഥി പ്രവാഹം.  2000 ഓളം പേര്‍ അതിര്‍ത്തി കടന്ന് മിസോറാമില്‍ എത്തിയതായി ചംപായി ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി. ഇന്തോ- മ്യാന്മാര്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ മ്യാന്മര്‍ സൈന്യം വ്യോമാക്രമണം നടത്തിയതിനെ തുടര്‍ന്നാണ് ആളുകളുടെ പലായനം. 

വ്യോമാക്രമണത്തില്‍ പരിക്കേറ്റ നിരവധി പേരാണ് അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയത്. ഇവര്‍ ചംപായ് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ജെയിംസ് ലാല്‍റിച്ചന്‍ പറഞ്ഞു. 

ഒക്ടോബറില്‍ മൂന്ന് വംശീയ ന്യൂനപക്ഷങ്ങളുടെ സേനകള്‍ സംയുക്തമായി ചില നഗരങ്ങളും മിലിറ്ററി പോസ്റ്റുകളും പിടിച്ചെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് മ്യാന്മറിലെ സൈനികഭരണകൂടം ആക്രമണം ശക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com