'ഭര്‍ത്താവ് യുഎഇയില്‍'; യുവതി അയല്‍വാസിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി

വീട്ടില്‍ ജോലിക്കെത്തിയ അയല്‍വാസിയായ യുവാവ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ജനനേന്ദ്രിയം മുറിച്ചെടുത്തതെന്നാണ് യുവതിയുടെ മൊഴി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്‌നൗ:  അയല്‍വാസിയായ 26കാരന്റെ ജനനേന്ദ്രിയം കത്തികൊണ്ട് മുറിച്ചുമാറ്റി. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയിലെ ഷരീഫ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

വീട്ടില്‍ ജോലിക്കെത്തിയ അയല്‍വാസിയായ യുവാവ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ജനനേന്ദ്രിയം മുറിച്ചെടുത്തതെന്നാണ് യുവതിയുടെ മൊഴി. യുവതിയുടെ ഭര്‍ത്താവ് യുഎഇയിലാണ് ജോലി ചെയ്യുന്നത്. ബുധനാഴ്ച വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്താണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നും യുവതി പറയുന്നു. ഇയാളില്‍ നിന്ന് രക്ഷപ്പെട്ട യുവതി അടുക്കളയില്‍ നിന്ന് കത്തിയുമായി തിരികെയെത്തി 26കാരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നല്‍കി.

പൊലീസ് എത്തിയപ്പോള്‍ അവശനിലയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ യുവാവിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കൗശാംബിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി പ്രയാഗ് രാജിലെ ആശുപത്രിയിലേക്ക് മാറ്റി. യുവതിക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു. വീട്ടില്‍ വച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതായും എന്നാല്‍ ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

ചില ജോലികള്‍ക്കായി പ്രതിയായ യുവതിയാണ് മകനെ അവരുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് യുവാവിന്റെ പിതാവ് പറയുന്നത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും അയല്‍ക്കാരിയുടെ വീട്ടില്‍ അബോധാവസ്ഥയിലാണ് മകനെ കണ്ടെത്തിയതെന്നും പിതാവ് പ്രതികരിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com