കോൺ​ഗ്രസിനു തിരിച്ചടി; നാഷണല്‍ ഹെറാള്‍ഡിൽ 751.9 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി 

2014ലെ പരാതിയെ തുടര്‍ന്നു കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണം ആരംഭിച്ചത്
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ പ്രതികളായ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ്, യങ് ഇന്ത്യന്‍ സ്ഥാപനങ്ങളുടെ 751.9 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഓഹരികളും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. 

അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡി (എജെഎല്‍)ന്റെ പേരില്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് ലഭിച്ച 661.69 കോടി രൂപയുടെ വരുമാനം സ്ഥാവര സ്വത്തുക്കളായി ഡല്‍ഹി, മുംബൈ, ലഖ്നൗ അടക്കമുള്ള പല നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. യങ് ഇന്ത്യയുടെ പേരില്‍ 2000 കോടി രൂപയോളം ഇത്തരത്തില്‍ സമ്പാദിച്ചിട്ടുണ്ട്. എജെഎല്ലിന്റെ പേരില്‍ ഓഹരികളില്‍ 90.21 കോടി രൂപയുമുണ്ടെന്നു ഇഡി വ്യക്തമാക്കി. 

2014ലെ പരാതിയെ തുടര്‍ന്നു കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണം ആരംഭിച്ചത്. നേരത്തെ, കേസില്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരെ ഇഡി ചോദ്യം ചെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com