'ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാവില്ല': സുപ്രീംകോടതി

നിയമസഭ വീണ്ടും ബില്ലുകള്‍ പാസാക്കിയാല്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും കോടതി
സുപ്രിം കോടതി/ഫയല്‍
സുപ്രിം കോടതി/ഫയല്‍



ന്യൂഡൽഹി:
ബില്ലുകള്‍ തടഞ്ഞുവെച്ചുകൊണ്ട് ഗവര്‍ണര്‍ക്ക് നിയമസഭയെ മറിടക്കാനാവില്ലെന്ന് സുപ്രീം കോടതി. നിയമസഭ വീണ്ടും ബില്ലുകള്‍ പാസാക്കിയാല്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും കോടതി വ്യക്തമാക്കി. പഞ്ചാബ് ഗവര്‍ണര്‍ക്കെതിരായ ഹര്‍ജിയിലെ വിധിയിലാണ് പരാമര്‍ശം.

​ഗവർണർ ഒരു സംസ്ഥാനത്തിന്റെ പ്രതീകാത്മക തലവൻ മാത്രമാണ്, നിയമനിർമ്മാണ സഭകളുടെ നിയമനിർമ്മാണ അധികാരങ്ങളെ തടയാൻ കഴിയില്ല. ഭരണഘടനാപരമായ അധികാരങ്ങൾ ഉപയോഗിച്ച് നിയമനിർമ്മാണം തടസ്സപ്പെടുത്താൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് സുപ്രധാന വിധി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com